ബഹ്റൈൻ കേരളീയ സമാജം ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി ഏഴിന്
text_fieldsബഹ്റൈൻ കേരളീയ സമാജം ഓണാട്ടുകര ഫെസ്റ്റ് 2025ന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാട്ടുകര ഫെസ്റ്റ് 2025 ഫെബ്രുവരി ഏഴ് വെള്ളിയാഴ്ച ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കും. സമ്പന്നമായ കാർഷിക സംസ്കൃതിയുടെയും ക്ഷേത്ര സംസ്കാരത്തിന്റെയും ക്ഷേത്ര കലകളുടെയും ഉത്സവപ്പെരുമയുടെയും നാടായ ഓണാട്ടുകരയുടെ പൈതൃകത്തെ വിളിച്ചോതുന്നതരത്തിലാണ് ഫെസ്റ്റ് സജ്ജമാക്കുന്നത്.
രാവിലെ 11 മുതൽ കഞ്ഞിസദ്യയും വൈകീട്ട് ആറുമുതൽ ‘ചെട്ടികുളങ്ങര കുത്തിയോട്ട സമിതി ബഹ്റൈൻന്റെ 100 ൽപരം കുത്തിയോട്ട കലാകാരന്മാർ അവതരിപ്പിക്കുന്ന അനുഷ്ഠാനകലയായ കുത്തിയോട്ടപ്പാട്ടും ചുവടും നടത്തപ്പെടുമെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കുത്തിയോട്ട സമിതി കൺവീനർ രാഘുനാഥൻ നായർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മുഴുവൻ മലയാളികളെയും ഹൃദയപൂർവം ബഹ്റൈൻ കേരളീയ സമാജത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ വി.എസ്, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, കുത്തിയോട്ട സമിതി കൺവീനർ രാഘുനാഥൻ നായർ, സന്തോഷ് ബാബു, സുനിൽ മാവേലിക്കര, സച്ചിൻ ശങ്കർ, അജിത്ത് മാത്തൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

