Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2026 12:33 PM IST Updated On
date_range 11 May 2026 12:33 PM ISTബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് ഈദ് ആഘോഷവും, മെഡിക്കൽ ക്യാമ്പും
text_fieldsbookmark_border
മനാമ: ഈദ് പ്രമാണിച്ച് ലേബർ ക്യാമ്പിൽ മെയ് 29 ന് വെള്ളിയാഴ്ച മെഡിക്കൽ ക്യാമ്പ് നടത്താനും, തൊഴിലാളികൾക്ക് അന്നേ ദിവസത്തെ ഉച്ചഭക്ഷണം കൊടുക്കാനും ബഹ്‌റൈൻ കേരള സീനിയർ സിറ്റിസൺസ് ഗ്രൂപ്പ് തീരുമാനിച്ചു. രത്നകുമാർ പാലയാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കയ്താരത്ത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രസന്നൻ കൊടുങ്ങല്ലൂർ സ്വാഗതവും, ഷാജി കൊല്ലം നന്ദിയും പറഞ്ഞു.
പ്രോഗ്രാമിന്റെ കൺവീനറായി ഷാജഹാൻ കരുവന്നൂർ, ജോയിന്റ് കൺവീനറായി എസ്. എ സലാമുദീൻ എന്നിവരെയും യോഗം തെരെഞ്ഞടുത്തു. കമ്മിറ്റി മെമ്പർമാരായി അരുൺ, രാജീവൻ ടി. സി അഷറഫ്, തൻസീർ, ഹമീദ്, മണിക്കുട്ടൻ തുടങ്ങിയവരെയും, ജനറൽ കൺവീനറായി ജോണി താമരശ്ശേരിയെയും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

