Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹോത്സവമായി ബഹ്‌റൈൻ കേരളീയ സമാജം രുചിമേള

text_fields
bookmark_border
മഹോത്സവമായി ബഹ്‌റൈൻ കേരളീയ സമാജം രുചിമേള
cancel
camera_alt

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രുചിമേള 2026

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ശ്രാവണം 2026 ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘രുചിമേള 2026’ൽ വൻ ജനപങ്കാളിത്തം. വൈകുന്നേരം നാലിന് ആരംഭിച്ച് രാത്രി 11 വരെ നീണ്ട പരിപാടിയിൽ 5,000ത്തോളം പേർ പങ്കെടുത്തു.

സംഗീതവും കലാപരിപാടികളും രുചിമേളയുടെ ആകർഷണമായി. അഞ്ജു ജോസഫും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന്, രമ്യ ബിനോജും സംഘവും അവതരിപ്പിച്ച ഫ്ലാഷ് മോബ്, അജയ് ഘോഷിന്റെ ലൈവ് പെയിന്റിങ് തുടങ്ങിയവ മേളക്ക് മിഴിവേകി. രാജ് കലേഷ്–ഹരീഷ് മേനോൻ ടീമിന്റെ അവതരണം മികച്ചുനിന്നു.

മുതിർന്ന അംഗം സി. പി. വർഗീസ്, റഹീം വാവകുഞ്ഞ്, സച്ചിൻ സ്റ്റീഫൻ, രൂപേഷ്, എബിൻ, സുരേഷ്, ഡോ. രാഹുൽ അബ്ബാസ്, ഡോ. ഡേവിഡ്, അഡ്വ. വി.കെ. തോമസ്, ഡോ. ബാബു രാമചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, ഇന്ത്യൻ സ്കൂൾ ബോർഡ്‌ സെക്രട്ടറി രാജ പണ്ഡിയൻ, ലോഹിദാസ് തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം സംഗമത്തിന് മാറ്റുകൂട്ടി.

കൺവീനർ വിനോദ് ഉത്തമൻ, ജോയിന്റ് കൺവീനർമാരായ അജിത രാജേഷ്, ജോംസൺ, ജോജി ജേക്കബ്, എ.കെ. അശോകൻ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ, രാജിവ് പി. മാത്യു, കൺവീനർമാരായ കെ.പി. രാജേഷ്, രാജേഷ് കോടോത്ത്, ആതിര സുരേന്ദ്ര, ദിലീഷ് കുമാർ, റെതിൻ തിലക് തുടങ്ങിയവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Kerala Samajam’s Ruchimela Celebrated Grandly
Next Story