ബഹ്റൈൻ കേരളീയ സമാജം കബഡി ടൂർണമെന്റ്
text_fieldsബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച കബഡി ടൂർണമെന്റിൽനിന്ന്
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ 'ശ്രാവണ'ത്തിന്റെ ഭാഗമായി ഇന്ത്യൻ ഡിലൈറ്റ് ട്രോഫിക്കുവേണ്ടി കബഡി മത്സരം സംഘടിപ്പിച്ചു. എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ടീം പട്ട് ജേതാക്കളായി. ശിവഗംഗ സേമായി റണ്ണറപ്പായി. ടൂർണമെന്റിലെ മികച്ച കളിക്കാരായി കലന്തർ സർഫറാസ് (ടീം പട്ട്ല), മികച്ച ഡിഫൻഡറായി മുഹമ്മദ് അൻസാഫ് (ടീം പട്ട്ല), മികച്ച റൈഡറായി പുനീത് കുമാർ (ശിവഗംഗ സേമായി), നവതാരമായി വൈഷ്ണവ് കൃഷ (തുളുനാട്) എന്നിവരെ തിരഞ്ഞെടുത്തു.
സുരേഷ് കുമാർ, ഷാജി ദിവാകരൻ എന്നിവരായിരുന്നു ടൂർണമെന്റിലെ റഫറിമാർ. സമാജം ഇൻഡോർ സ്പോർട്സ് സെക്രട്ടറി പോൾസൺ, കൺവീനർ രാജേഷ് കോടോത്ത് തുടങ്ങിയവർ മത്സരത്തിന് നേതൃത്വം നൽകി. മത്സര വിജയികളെ അനുമോദിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, മറ്റ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

