Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ കേരളീയ സമാജം ‘അരുദ്ര’ മെഗാ തിരുവാതിര നാളെ

text_fields
bookmark_border
വെള്ളിയാഴ്ച രാത്രി ആറിന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി
ബഹ്‌റൈൻ കേരളീയ സമാജം ‘അരുദ്ര’ മെഗാ തിരുവാതിര നാളെ
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘അരുദ്ര’ മെഗാ തിരുവാതിരോത്സവം സംഘടിപ്പിക്കുന്നു. സമാജത്തിന്റെ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ആറിന് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.

നൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയുടെ നൃത്തസംവിധാനം പ്രശസ്ത നൃത്തസംവിധായകൻ പ്രേമൻ ചാലക്കുടി നിർവഹിക്കും. സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യതിഥിയാകും. തിരുവാതിരക്ക് മുന്നോടിയായി ‘പാർവതി പരിണയം’ എന്ന പ്രത്യേക ദൃശ്യാവിഷ്കാരവും അരങ്ങേറും. അജിത് നായർ രചനയും സംഗീതവും സംവിധാനവും നിർവഹിക്കുന്ന ദൃശ്യാവിഷ്കാരത്തിന്റെ നൃത്തസംവിധാനം ശ്രീനേഷ് ശ്രീനിവാസൻ നിർവഹിക്കുന്നു. നിമ്മി റോഷൻ, സുവിത രാകേഷ്, ശൈത്യ റോഷ്ജിത്ത്, വിജിന സന്തോഷ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Kerala Samajam 'Arudra' mega Thiruvathira tomorrow
Next Story