Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം;കെ.​ജി. ബാ​ബു​രാ​ജ​നെ ആ​ദ​രി​ക്കു​ന്നു
cancel

മ​നാ​മ: പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വും ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ കെ.​ജി. ബാ​ബു​രാ​ജ​നെ ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ആ​ദ​രി​ക്കു​ന്നു. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് കെ.​ജി. ബാ​ബു​രാ​ജ​ൻ ന​ൽ​കു​ന്ന പി​ന്തു​ണ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ വി​ജ​യ​വും ജീ​വ​കാ​രു​ണ്യ-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ൽ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ 2021ലെ ​പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​രം ന​ൽ​കി കെ.​ജി. ബാ​ബു​രാ​ജ​നെ ആ​ദ​രി​ച്ച​ത്.

ഡി​സം​ബ​ർ 23ന് ​വൈ​കീ​ട്ട് ആ​റി​ന് സ​മാ​ജം ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ വി​പു​ല ത​യാ​റെ​ടു​പ്പു​ക​ളാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളാ​യ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല, ജി. ​സു​ധാ​ക​ര​ൻ, ശോ​ഭ സു​രേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് മ്യൂ​സി​ക് ഡാ​ൻ​സ് ഫ്യൂ​ഷ​ൻ ‘ധൂം ​ധ​ലാ​ക്ക സീ​സ​ൺ 4’ വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

തെ​ന്നി​ന്ത്യ​യി​ലെ പ്ര​മു​ഖ സി​നി​മ താ​രം സ്വാ​സി​ക​യു​ടെ നൃ​ത്ത​പ്ര​ക​ട​നം, സീ ​കേ​ര​ള​യി​ലെ സ​രി​ഗ​മ​പ സം​ഗീ​ത റി​യാ​ലി​റ്റി ഷോ ​ഫെ​യിം ശ്രീ​ജേ​ഷ്, മ​ഴ​വി​ൽ മ​നോ​ര​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സാ​ക്സോ​ഫോ​ണി​സ്റ്റ് കി​ഷോ​ർ, കീ ​ബോ​ർ​ഡ് ആ​ർ​ട്ടി​സ്റ്റ് രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ബ​ഹ്റൈ​നി​ലെ 300ൽ​പ​രം ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന നോ​ൺ​സ്റ്റോ​പ് വി​നോ​ദ പ​രി​പാ​ടി​യാ​ണ് ധൂം ​ധ​ലാ​ക്ക സീ​സ​ൺ 4. എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് വി​ഭാ​ഗം സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് ഫ​റോ​ക്ക്, ധൂം ​ധ​ലാ​ക്ക ക​ൺ​വീ​ന​ർ ദേ​വ​ൻ പാ​ലോ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ പ​രി​ശീ​ല​ന​ങ്ങ​ൾ ര​ണ്ടു മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു​വ​രു​ക​യാ​ണെ​ന്നും പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും വ​ർ​ഗീ​സ് കാ​ര​ക്ക​ലും പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ദി​ലീ​ഷ് കു​മാ​ര്‍, മ​നോ​ജ് ഉ​ത്ത​മ​ൻ, ദേ​വ​ൻ പാ​ലോ​ട്, റി​യാ​സ് എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala samajambahrain
News Summary - bahrain kerala samajam
Next Story