ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷൻ ഭാരവാഹികൾ
text_fieldsബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷൻ ഭാരവാഹികൾ
മനാമ: ബഹ്റൈൻ കേരള നേറ്റീവ് ബാൾ ഫെഡറേഷന്റെ 2023-2024 വർഷത്തെ പ്രവർത്തനോദ്ഘാടനം സെഗയ്യ ഒ.ഐ.സി.സി ഓഡിറ്ററിയത്തിൽ നടന്നു. പ്രസിഡന്റ് റോബിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ദേശീയ ജനറൽ സെക്രട്ടറി ബോബി പാറയിൽ എന്നിവർ സംസാരിച്ചു.
റെജി കുരുവിള (ചെയർമാൻ), സിറിൽ ജേക്കബ് (വൈസ് പ്രസിഡന്റ്), സി.പി. ശ്രീരാജ് (ജോ.സെക്രട്ടറി), ടി.എം. കുരുവിള (ട്രഷറർ), റോബി കാലായിൽ, നിഖിൽ മീനടം (പബ്ലിസിറ്റി കൺവീനർമാർ), പോൾ ജോൺ, നിബു കുര്യൻ (ചാരിറ്റി കൺവീനർമാർ) എന്നിവർ ഉൾപ്പെടെ 18 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി നിലവിൽ വന്നു. ജനറൽ സെക്രട്ടറി മനോഷ് കോര സ്വാഗതവും മുൻ സെക്രട്ടറി സാജൻ തോമസ് നന്ദിയും പറഞ്ഞു.

