ബഹ്‌റൈൻ കരുവന്നൂർ കുടുംബം കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsകരുവന്നൂർ കുടുംബ സംഗമത്തിൽ നിന്ന്
മനാമ: കരുവന്നൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ ബഹ്‌റൈൻ കരുവന്നൂർ കുടുംബം കുടുംബ സംഗമം നടത്തി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമം ബി.കെ.കെ. മുഖ്യരക്ഷാധികാരി ഷാജഹാൻ കരുവന്നൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സിബി എം.പി. അധ്യക്ഷനായിരുന്നു. സെക്രട്ടറി അനൂപ് അഷ്‌റഫ് സ്വാഗതവും, ട്രഷറർ ജെൻസിലാൽ എ.വി. നന്ദിയും പറഞ്ഞു. ഫ്രാൻസിസ് കെ. എൽ, ശ്രീനിവാസൻ കെ.വി, നന്ദനൻ പി.സി, ബഷീർ തറയിൽ, രഘുനാഥ് കെ.സി, ഷില്ലോ പി.ജെ, തേജസ് കെ.എഫ്, വൈശാഖ് മേനോൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്തു നടത്തിയ കലാപരിപാടികൾ, ക്വിസ് മത്സരങ്ങൾ എല്ലാം കൊണ്ടും സമ്പുഷ്ടമായ ഒരു പരിപാടിയായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

