ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ യാത്രയയപ്പും, അഭിനന്ദന ചടങ്ങും സംഘടിപ്പിച്ചു
text_fieldsനാട്ടിലേക്ക് മടങ്ങുന്ന അഹമ്മദ് റഫീഖിന് ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ നൽകിയ
യാത്രയയപ്പ് ചടങ്ങിൽനിന്ന്
മനാമ: 40 വർഷത്തെ ബഹ്റൈനിലെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന അഹമ്മദ് റഫീഖിന് യാത്രയയപ്പും, ബഹ്റൈനിലെ മർകസ് ആലിയയിൽനിന്ന് ഖുർആൻ മനഃപാഠമാക്കിയ അവരുടെ മകൾ ഹാഫിളത് നജ്ദ റഫീഖിനുള്ള അഭിനന്ദന ചടങ്ങും നടന്നു.
പ്രവാസജീവിതത്തിൽ സ്വീകരിക്കേണ്ടതും പാലിക്കേണ്ടതുമായ നല്ല ശീലങ്ങളും, മറ്റുള്ളവരുടെ കണ്ണുനീർ തുടക്കാനുള്ള മനസ്സും ഉണ്ടാകുമ്പോഴേ ജീവിതം വിജയവും നന്മയുള്ളതുമാവുകയുള്ളുവെന്ന് “ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക, ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും” എന്ന പ്രവാചക വചനം ഉദ്ധരിച്ചുകൊണ്ട് അഹമ്മദ് റഫീഖ് സംസാരിച്ചു.
മത-ഭൗതിക വിദ്യാഭ്യാസം നൽകുക വഴി മികച്ച പൗരന്മാരെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കൾക്കുള്ള ഉത്തരവാദിത്തവും പങ്കും വലുതാണെന്ന് അദ്ദേഹം പറഞ്ഞു.സാമൂഹിക പ്രവർത്തകരായ ഫസൽ ബഹ്റൈൻ, നൂർ മുഹമ്മദ് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങൾ ചേർന്ന് അഹമ്മദ് റഫീഖിനെയും വനിത വിങ് അഡ്മിനുമാർ നജ്ദ റഫീഖിനെയും മെമന്റോ നൽകി ആദരിച്ചു. റയീസ് എം.ഇ. അധ്യക്ഷത വഹിച്ചു. നസീർ പി.കെ സ്വാഗതവും ഫൈസൂഖ് ചാക്കാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

