ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സ്നേഹസംഗമം
text_fieldsബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സ്നേഹസംഗമത്തിൽനിന്ന്
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ്, 24 എന്ന പേരിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. കെ സിറ്റി ബിസിനസ് ഹാളിൽ നടന്ന പ്രോഗ്രാമിൽ ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ വനിത വിങ്ങിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. 42 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ അംഗം വി. അഷ്റഫിനെ.
മൊമെന്റോ നൽകി ആദരിച്ചു. സാമൂഹിക സേവനമേഖലയിലെ പ്രവർത്തനങ്ങൾക്ക് മൂസക്കുട്ടി ഹാജി എക്സിക്യൂട്ടിവ് അംഗങ്ങൾക്കുവേണ്ടി സൈനുദ്ദീൻ കണ്ടിക്കലിൽനിന്ന് ആദരം ഏറ്റുവാങ്ങി. റമദാൻ മെഗാ ക്വിസിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഫൈസൂഖ് ചാക്കാൻ അധ്യക്ഷതവഹിച്ച സ്നേഹസംഗമത്തിന് എം.ഇ. റെയീസ് സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടിവ് അംഗങ്ങളായ സൈനുദ്ദീൻ കണ്ടിക്കൽ അൻസാരി, മഷൂദ്, നൗഷാദ് കണ്ടിക്കൽ, റംഷി, റഫ്സി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പി.കെ. നസീർ സ്റ്റേജ് പരിപാടികൾ നിയന്ത്രിച്ചു. സിദ്ദിഖ് നന്ദി പറഞ്ഞു.

