ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ, ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 12, വ്യാഴാഴ്ച വൈകീട്ട് 7.00 മുതൽ 9.00 വരെ ഷിഫ അൽ ജസീറ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടക്കുന്നത്.
ഇന്നത്തെ തിരക്കേറിയ ജീവിതസാഹചര്യത്തിൽ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. വിദഗ്ധ ഗൈനക്കോളജിസ്റ്റ്, ഡയറ്റ്/ന്യൂട്രീഷൻ ഡോക്ടർമാർ നയിക്കുന്ന ബോധവത്കരണ ക്ലാസുകൾ ഉണ്ടായിരിക്കും.
ക്യാമ്പിൽ എത്തുന്നവർക്ക് അഞ്ച് ദീനാർ മൂല്യമുള്ള ദന്തപരിശോധന കൂപ്പണും, പ്രത്യേക മെഡിക്കൽ പ്രിവിലേജ് കാർഡും വിതരണം ചെയ്യുന്നതാണ്. ആരോഗ്യകരമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നതിനും രോഗങ്ങൾ മുൻകൂട്ടി തടയുന്നതിനുമുള്ള ഈ അവസരം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

