ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് സംഘടിപ്പിച്ചു
text_fieldsകണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റിൽ ഡോ. ജോൺ പനക്കലിന് ഫസൽ, ഫൈസൂഖ്, റെയീസ് എന്നിവർ ചേർന്ന് മൊമെന്റോ കൈമാറുന്നു
മനാമ: ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (ബി.കെ.സി.കെ) ഒത്തൊരുമ എന്നപേരിൽ അംഗങ്ങൾക്കായി ഈദ് മീറ്റ് സംഘടിപ്പിച്ചു. മനഃശാസ്ത്ര വിദഗ്ദ്ധനും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ഡോ: ജോൺ പനക്കൽ മീറ്റ് ഉദ്ഘാടനം ചെയ്തു. ‘ബന്ധം അന്തമല്ല’ എന്ന വിഷയത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു.
സൗഹൃദങ്ങളുടെയും കേരളത്തിലെ ഹൃദയ വിശാലതയുടെയും തലസ്ഥാനമാണ് കണ്ണൂർ എന്ന് വിശേഷിപ്പിച്ചു. ബന്ധങ്ങളിൽ പരസ്പര വിശ്വാസം നിലനിർത്തുക എന്നതാണ് പരമപ്രധാനമായ കാര്യം. ത്യാഗം സ്നേഹത്തെക്കാളും ദയ സൗന്ദര്യത്തെക്കാളും മാനവികത സമ്പത്തിനെക്കാളും ശ്രേഷ്ഠമാണ്. എങ്കിലും പരസ്പര വിശ്വാസം അതിനെക്കാൾ ഏറെ ശ്രേഷ്ഠമായത് തന്നെ. അതാണ് കുടുംബ ബന്ധങ്ങളിലൂടെയും സാമൂഹിക കൂട്ടായ്മയിലൂടെയും കണ്ണൂർകാർ മാതൃക സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത് ഈ മാതൃക നിലനിർത്താൻ എല്ലാവർക്കും കഴിയട്ടെയെന്നാശംസിച്ചു.
റെയീസ് എം.ഇ സ്വാഗതം പറഞ്ഞു. ഫസൽ ബഹ്റൈൻ, സുബൈർ കണ്ണൂർ, അഷ്റഫ് കാക്കണ്ടി എന്നിവർ സംസാരിച്ചു. ഡോ. ജോൺ പനക്കലിനുള്ള സ്നേഹാദരവായി ഫസൽ, ഫൈസൂഖ്, റെയീസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി. ഗാലപ്പ് കാർഗോ, ബ്രില്ലിയൻസ്, ലീഡേഴ്സ് ഫിറ്റ്നസ്, ബ്ലൂ ബീച്ച് റെസ്റ്ററന്റ് എന്നിവക്കുള്ള സ്നേഹോപഹാരം അൻവർ കണ്ണൂർ, ഡോ. മുഹമ്മദ് ഷാസ്, മുഹമ്മദ് ബിൻ നൗഷാദ് എന്നിവർക്ക് സൈനുദ്ദീൻ കണ്ടിക്കൽ, സിദ്ദിഖ്, നസീർ, റംഷീദ്, നൗഷാദ് കണ്ടിക്കൽ, മഷൂദ്, റഫ്സി, ഫുആദ് എന്നിവർ നൽകി.
സിദ്ദിഖ് കെ പി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി. നസീർ പി കെ സ്റ്റേജ് നിയന്ത്രിച്ചു. ലേഡീസ് അഡ്മിൻസ് അടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളും വനിത വിങ്ങും പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു. ഫൈസൂഖ് ചാക്കാൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

