ബഹ്റൈനിലെ കണ്ണൂർ സിറ്റി നിവാസികൾക്കായി പുതിയ കൂട്ടായ്മ
text_fieldsബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ കണ്ണൂർ സിറ്റിയിലെ പ്രവാസികൾക്കായി ‘ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ’ എന്ന പേരിൽ ഗ്രൂപ് രൂപവത്കരിച്ചു. ഈ പ്രദേശത്തുള്ളവരുടെ ക്ഷേമപ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളുമാണ് ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്ന് പ്രവർത്തകർ അറിയിച്ചു.
ആദ്യ പരിപാടിയായി "സംഗമം-23" എന്ന പേരിൽ ആൻദുലസ് ഗാർഡനിൽ പ്രവർത്തകർ സംഗമിച്ചു. മുഹമ്മദ് റയീസ് എം.ഇ, ഫൈസൂഖ് ചാക്കാൻ, റഫ്സി ഡി.വി, ബഷീർ സി.കെ, നിസാർ കെ.സി എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി കണ്ണൂർ ജില്ല ട്രഷറർ അഷ്റഫ് സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3810 6009 നമ്പറിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

