ബഹ്റൈൻ കലാകേന്ദ്ര ഒന്നാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsബഹ്റൈൻ കലാകേന്ദ്ര സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ പാട്ടുകാരുടെ കൂട്ടായ്മ പ്രമുഖ സംഗീത പഠന കേന്ദ്രമായ കലാകേന്ദ്ര ‘ആർക്കും പാടാം’ എന്ന പേരിൽ ഒന്നാം വാർഷികവും കുടുംബസംഗമവും നടത്തി.അദ്ലിയയിലെ കലാകേന്ദ്ര ആർട്സ് സെന്ററിൽ നടന്ന സംഗീത വിരുന്നിലും സൗഹൃദ കൂട്ടായ്മയിലും നിരവധി സംഗീത പ്രേമികൾ പങ്കെടുത്തു. പാട്ടിനെ ഇഷ്ടപ്പെടുകയും പാട്ടുപാടാൻ കഴിവുണ്ടായിട്ടും വേദികൾ കിട്ടാത്തതുമായ നിരവധി കലാകാരൻമാരുള്ള ഈ ബഹ്റൈന്റെ മണ്ണിൽനിന്ന് അങ്ങനെയുള്ളവരെ കണ്ടെത്താനും അവർക്ക് അവസരം കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ‘ആർക്കും പാടാം’ എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചു വരെയാണ് നടന്നുവരുന്നത്.
കലാകേന്ദ്ര വൈസ് ചെയർ പേഴ്സൻ ഷിൽസ റിലീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാസ്റ്റർ അമധ്യായ് റിലീഷ്, കലാകേന്ദ്രയുടെ സംഗീത വിഭാഗം മേധാവിയും പ്രമുഖ സംഗീതജ്ഞനുമായ രാജാറാം മാസ്റ്റർ എന്നിവർ സംസാരിച്ചു.ഷാജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഉപരിപഠനത്തിനായി നാട്ടിലേക്കു പോകുന്ന അമധ്യായ് റിലീഷിനെയും, ഈ പരിപാടിയുടെ അമരക്കാരനായ രാജാറാം മാസ്റ്ററെയും അംഗങ്ങൾ മൊമന്റോ നൽകി ആദരിച്ചു. വളരെ ചുരുങ്ങിയ സമയംകൊണ്ട് സംഘടിപ്പിച്ച ഈ പരിപാടി, അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും വിവിധ കലാപരിപാടികളും, രുചികരമായ ഭക്ഷണത്തോടും കൂടി സമൃദ്ധമായിരുന്നു. ഭാവിയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ഒരു മ്യൂസിക് റിയാലിറ്റി ഷോ നടത്താനും പ്ലാൻ ഉണ്ടെന്ന് ചടങ്ങിൽ ഡയറക്ടർ ബോർഡ് അറിയിച്ചു.
വിജയൻ ശബ്ദ നിയന്ത്രണം നിർവഹിച്ചപ്പോൾ, രാജേഷ് ഇല്ലത്ത്, എ.പി.ജി ബാബു, ഷാജി സെബാസ്റ്റിയൻ എന്നിവർ ചേർന്ന് പ്രോഗ്രാം/സ്റ്റേജ് നിയന്ത്രണം ഏറ്റെടുത്തു. എം.സിയായി ഷിൽസയും മാസ്റ്റർ അമധ്യായ് റിലീഷും ചേർന്ന് നിർവഹിച്ചു. പ്രോഗ്രാം വൻ വിജയമാക്കിത്തീർത്ത എല്ലാവർക്കും കലാകേന്ദ്ര ഭാരവാഹികൾ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

