ബഹ്റൈൻ ജൂനിയർ ഇന്റർനാഷനൽ സീരീസ്; മലയാളി വിദ്യാർഥികൾക്ക് വിജയം
text_fieldsഅണ്ടർ 19 ഡബിൾസ് മത്സരത്തിൽ വിജയികളായ തേജസ് റാം ഷുഹൈബ് മാലിക്ക് ജോടി ട്രോഫിയുമായി
മനാമ: ‘ബഹ്റൈൻ ജൂനിയർ ഇന്റർനാഷനൽ സീരീസ് 2024 അണ്ടർ 19 ബോയ്സ് ഡബിൾസ് മത്സരത്തിൽ മലയാളി വിദ്യാർഥികൾക്ക് ജയം. ഇന്ത്യയെ പ്രതിനിധീകരിച്ച് കളിച്ച തേജസ് റാം ഷുഹൈബ് മാലിക്ക് ജോടികളാണ് ഫൈനലിൽ വിജയിച്ചത്. യു.എ.ഇ ടീമിനെയാണ് ഇവർ തോൽപിച്ചത്. ബംഗളൂരു അജിത് വിജയ് തിലക് സ്കൂളിലാണ് ഇരുവരും പരിശീലനം നടത്തുന്നത്. ഇരുവരെയും സ്പോൺസർ ചെയ്തത് ഇറാം ഗ്രൂപ്പാണ്. തേജസ് റാമിന്റെ പിതാവ് രമേഷ് ബഹ്റൈൻ പ്രവാസിയാണ്. മാതാവ്: രജിത. കോഴിക്കോട് സ്വദേശിയായ ഷമീർ മൂപ്പിലിന്റെയും നാദിറയുടേയും മകനാണ് ഷുഹൈബ് മാലിക്ക്.
ബഹ്റൈൻ ബാഡ്മിന്റൺ ആൻഡ് സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ ക്ലബാണ് ‘ബഹ്റൈൻ ജൂനിയർ ഇന്റർനാഷണൽ സീരീസ് 2024 സംഘടിപ്പിച്ചത്. ലോക റാങ്കിങ് പോയന്റ് ഇവന്റാണിത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽനിന്നുള്ള ഉയർന്ന നിലവാരമുള്ള അന്താരാഷ്ട്ര കളിക്കാരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

