Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ ജൂലൈ 21 മുതൽ...

ബഹ്​റൈനിൽ ജൂലൈ 21 മുതൽ യാത്രക്കാർ കോവിഡ്​ ടെസ്​റ്റ്​ ചെലവ്​ വഹിക്കണം

text_fields
bookmark_border
ബഹ്​റൈനിൽ ജൂലൈ 21 മുതൽ യാത്രക്കാർ കോവിഡ്​ ടെസ്​റ്റ്​ ചെലവ്​ വഹിക്കണം
cancel

മനാമ: ജൂലൈ 21 മുതൽ ബഹ്​റൈൻ ഇൻറർനാഷണൽ എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരും കോവിഡ്​ -19 പരിശോധനയുടെ ചെലവ്​ സ്വയം വഹിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 30 ദിനാറാണ്​ ടെസ്​റ്റിന്​ ചെലവ്​ വരിക. അതേസമയം, സ്വദേശികൾക്കും പ്രവാസികൾക്കും കോവിഡ്​ ചികിത്സ തുടർന്നും സൗജന്യമായി ലഭിക്കും. 

യാത്രക്കാർ ‘ബി അവെയർ ബഹ്​റൈൻ’ മൊബൈൽ ആപ്പിലുടെ ഇലക്​ട്രോണിക്​ പേയ്​മ​െൻറ്​ ആയോ ക്യാഷ്​ ആയോ പണം അടക്കണം. കാബിൻ ക്രൂ, ഡി​േപ്ലാമാറ്റിക്​, യാത്രക്കാർ, മറ്റ്​ ഒൗദ്യോഗിക യാത്രക്കാർ തുടങ്ങിയവർക്ക്​ ഫീസ്​ വേണ്ട.

ട്രാൻസിറ്റ്​ യാത്രക്കാർക്ക്​ കോവിഡ്​ ടെസ്​റ്റ്​ ആവശ്യമില്ല. പരിശോധനയിൽ നെഗറ്റീവ്​ ആകുന്ന യാത്രക്കാർ 10 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണം. ക്വാറൻറീൻ കാലാവധി അവസാനിക്കു​​േമ്പാൾ വീണ്ടും ടെസ്​റ്റ്​ നടത്തണം. ഇതിനും 30 ദിനാർ അടക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsBahrain News
News Summary - Bahrain July 21 Covid test-Gulf News
Next Story