പുതിയ കമ്പനി വിസയിലോട്ട് മാറാതെ പഴയ കമ്പനിയിലെ ആനുകൂല്യം ലഭിക്കുന്നില്ലേ ?
text_fieldsഞാനിവിടെ ഒരു പ്രൈവറ്റ് കമ്പനിയിൽ മൂന്നര വർഷമായി ജോലി ചെയ്യുന്നു. ഭാഗ്യവശാൽ എനിക്ക് മറ്റൊരു കമ്പനിയിൽ ജോലി കിട്ടി. നോട്ടീസ് പിരീഡ് (1 മാസം) പൂർത്തിയാക്കി. പക്ഷേ, കമ്പനി എച്ച്.ആർ പറയുന്നത് ; നിങ്ങൾ പുതിയ കമ്പനി വിസയിലോട്ട് മാറാതെ എൻ്റെ അവസാന മാസത്തെ ശമ്പളവും ഇൻഡെംമ്നിറ്റി തുകയും തരില്ല എന്നാണ് അറിയിച്ചത്. എൻ്റെ വിസ പ്രോസസിലാണ്. ഇത് നിയമവിരുദ്ധമല്ലേ.?
ഉത്തരം: തൊഴിൽ നിയമ പ്രകാരം ജോലി വിട്ട് 7 ദിവസത്തിനകം താങ്കൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ശമ്പളവും തരണമെന്നാണ് വ്യവസ്ഥ. പക്ഷേ ഇവിടെ നിന്നും ജോലി മാറുന്ന സാഹചര്യത്തിൽ ചില തൊഴിലുടമകൾ പുതിയ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വിസ മാറി കഴിയുമ്പോഴാണ് ആനുകൂല്യങ്ങൾ കൊടുക്കുന്നത്. അതിനുള്ള കാരണം പുതിയ തൊഴിൽവിസയിലേക്ക് മാറുന്ന സമയം വരെ പഴയ തൊഴിലുടമയുടെ വിസയിലാണ് താങ്കൾ ഇവിടെ താമസിക്കുന്നത്. അതുപോലെ ഏതെങ്കിലും കാരണവശാൽ താങ്കളുടെ വിസ മാറാൻ സാധിക്കാതിരുന്നാൽ എൽ.എം.ആർ.എ റൂൾ പ്രകാരം നിലവിലെ തൊഴിലുടമയുടെ ബാധ്യതയാണ് താങ്കളെ ഇവിടെ നിന്നും തിരിരെ നാട്ടിലേക്ക് മടക്കി അയക്കേണ്ടത്. ഈ ബാധ്യതയുള്ളതു കൊണ്ടാണ് ചില തൊഴിലുടമകൾ വിസ മാറിയ ശേഷം മാത്രം ആനുകൂല്യങ്ങൾ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

