സ്‌നേഹ സന്ദേശവുമായി ഫ്രൻറ്സ് ഇഫ്താര്‍ സംഗമം
text_fieldsമനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ഈസ ടൗൺ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഗ്രാൻറ് ഇഫ്താര്‍ സംഗമം സ്‌നേഹവും മൈത്രിയും ശക്തമാക്കാന്‍ ആഹ്വാനം ചെയ്തു.
അല്‍ ഇസ്‌ലാഹ് സൊസൈറ്റി ചെയര്‍മാനും പ്രശസ്ത പണ്ഡിതനുമായ ശൈഖ് അബ്ദുല്ലത്തീഫ് ബിന്‍ അഹ്മദ് അല്‍ശൈഖ് ഉദ്ഘാടനം ചെയ്തു. മാനവ സമൂഹത്തെ ഒന്നായി കാണാനാണ് ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നതെന്നും മത,രാജ്യ,നിറ വ്യത്യാസമില്ലാതെ മനുഷ്യന്‍ ഒന്നാണെന്ന സന്ദേശം കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറയേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം ഉദ്ഘാടന പ്രഭാഷണത്തില്‍ വ്യക്തമാക്കി. ലോകത്തുള്ള സകല മനുഷ്യരും ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും ഉദ്ഭവിച്ചവരാണ്. അവര്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സതേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അഹ്മദ് ബിന്‍ യൂസുഫ് അല്‍അന്‍സാരി, മുസ്തഫ മസ്ജിദ് ഖത്തീബ് ഫുആദ് മുഹമ്മദ് ഉബൈദ്, മുന്‍ പാര്‍ലമെൻറ് അംഗം ശൈഖ് മുഹമ്മദ് ഖാലിദ് ബൂഅമര്‍, ശൈഖ് ഖാലിദ് അബ്ദുല്‍ ഖാദിര്‍, അഹ്മദ് ഹൂത്വി, നാദിര്‍ അബ്ദുല്‍ അസീസ് അലി മിര്‍സ തുടങ്ങി അറബ് പ്രമുഖരും മത-,സാമൂഹിക- രംഗത്തെ നേതാക്കളും പെങ്കടുത്ത പരിപാടിയില്‍ ഫ്രൻറ്സ് വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്‌വി സ്വാഗതമാശംസിച്ചു. പ്രസിഡൻറ് ജമാല്‍ നദ്‌വി ഇരിങ്ങല്‍ റമദാന്‍ സന്ദശേം നല്‍കി. ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, പി.എസ്.എം ശരീഫ്, പി.എം ജാബിര്‍, അബ്ദുല്‍ മജീദ് തണല്‍, ഇ.കെ.സലീം, എം.എച്ച് സിറാജ്, വി.പി ഷൗക്കത്തലി, സി. ഖാലിദ്, അബ്ദുല്‍ ഗഫൂര്‍ മൂക്കുതല, വി.എന്‍ മുര്‍ഷാദ്, യൂനുസ് സലീം, അഹ്മദ് റഫീഖ്, ഷാഹുല്‍ ഹമീദ്, എം. അബ്ബാസ്, വി.കെ.അനീസ്, ഷഫീഖ് കൊപ്പം, ടി.കെ.ഫാജിസ്, വി. അബ്ദുല്‍ ജലീല്‍, മുഹമ്മദ് മുസ്തഫ, മുനീര്‍, സി.എം.മുഹമ്മദലി, പി.പി.ജാസിര്‍, വി.പി.ഫാറൂഖ്, സാജിദ് മുഹമ്മദ്, റിയാസ്, നൗമല്‍, ഗഫൂര്‍ കുമരനല്ലൂര്‍, വി.എം മുഷ്താഖ്, ഷൗക്കത്ത് അന്‍സാരി, കെ.ടി സലിം, മുഹമ്മദ് ഷമീം, സഈദ റഫീക്ക്, ജമീല ഇബ്രാഹിം, സക്കീന അബ്ബാസ്, റഷീദ സുബൈര്‍,ഷബീറ മൂസ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സ്‌കൂള്‍ സെക്രട്ടറി ഷെമിലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, എക്‌സിക്യൂട്ടിവ് അംഗം ജയ്ഫര്‍ മെയ്ദാനി, ഒ.ഐ.സി.സി പ്രസിഡൻറ് ബിനു കുന്നന്താനം, കെ.എം.സി.സി പ്രസിഡൻറ് എസ്.വി ജലീല്‍, സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഗഫൂര്‍ കൈപ്പമംഗലം, പി.വി സിദ്ദീഖ്, സലാം മമ്പാട്ടുമൂല, സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ‘സിംസ്’ പ്രസിഡൻറ് ബെന്നി വര്‍ഗീസ്, സെക്രട്ടറി നെല്‍സണ്‍ വര്‍ഗീസ്, ബഹ്‌റൈന്‍ ‘പ്രതിഭ’ പ്രതിനിധി സുബൈര്‍ കണ്ണൂര്‍, കെ.എന്‍.എം ബഹ്‌റൈന്‍ പ്രതിനിധി ജൗഹര്‍ ഫാറൂഖി, ‘പടവ്’ രക്ഷാധികാരി ഷംസ് കൊച്ചിന്‍, പ്രസിഡൻറ് നൗഷാദ് മഞ്ഞപ്ര, സെക്രട്ടറി ഷിബു പത്തനംതിട്ട, ‘ആപ്’ ബഹ്‌റൈന്‍ സെക്രട്ടറി നിസാര്‍ കൊല്ലം, ‘മൈത്രി’ പ്രസിഡൻറ് സിയാദ് ഏഴംകുളം, യു.പി.പി ഭാരവാഹികളായ എബ്രഹാം ജോണ്‍, അജയ് കൃഷ്ണന്‍, മുഹമ്മദലി തൃശൂര്‍, പീപ്പിള്‍സ് ഫോം പ്രതിനിധികളായ ജയ്ശീല്‍, റെജി വര്‍ഗീസ്, ‘പാക്ട്’ പ്രതിനിധി ജ്യോതി മേനോന്‍, അല്‍ അന്‍സാര്‍ സെൻറര്‍ പ്രതിനിധി അബ്ദുല്ലത്തീഫ്, ഫ്രാന്‍സിസ് കൈതാരത്ത്, വര്‍ഗീസ് കാരക്കല്‍, ലാല്‍ കെയര്‍ അസോസിയേഷന്‍ പ്രസിഡൻറ് എഫ്.എം ൈഫസല്‍, ജ്യോതിഷ് പണിക്കര്‍, മലപ്പുറം അസോസിയേഷന്‍ പ്രതിനിധികളായ മുഹമ്മദലി മലപ്പുറം, നാസര്‍ മഞ്ചേരി, ‘ഇന്‍ഡക്‌സ്’ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, സാനിപോള്‍, ‘തണല്‍’ പ്രതിനിധി ലത്തീഫ് ആയഞ്ചേരി, ബഷീര്‍ അമ്പലായി, റിയാസ് അബ്ദുറഹ്മാന്, യു.കെ.മേനാന്‍, അമ്പിളിക്കുട്ടന്‍, സേവി മാത്തുണ്ണി, രാജീവ് വെള്ളിക്കോത്ത്, സിറാജ് പള്ളിക്കര, അഡ്വ. മാധവന്‍ കല്ലത്ത്, ബാജി ഓടംവേലി, സുധി പുത്തന്‍വേലിക്കര, സേവ്യര്‍ ഇലഞ്ഞിക്കല്‍, ഫിറോസ് തിരുവത്ര, വഹീദ് മുറാദ്, തുടങ്ങി മത-സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം വന്‍ ജനാവലി പങ്കെടുത്തു. ഷാനവാസ്, യൂനുസ് സലീം എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
