Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ-ഇസ്രായേൽ...

ബഹ്​റൈൻ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സഹകരണക്കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
ബഹ്​റൈൻ-ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സഹകരണക്കരാറിൽ ഒപ്പുവെച്ചു
cancel
camera_alt

ബ​ഹ്​​റൈ​ൻ, ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്നു

Listen to this Article

മ​നാ​മ: ബ​ഹ്​​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ഷി​ദ്​ അ​ൽ സ​യാ​നി​യും ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി യാ​ഇ​ർ ലാ​പി​ഡും ത​മ്മി​ൽ സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. തെ​ൽ​അ​വീ​വി​ൽ ന​ട​ന്ന ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ലാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ഊ​ഷ്​​മ​ള സ​മാ​ധാ​ന​ത്തി​നു​ള്ള സം​യു​ക്​​ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഇ​സ്രാ​യേ​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ന​യ​ത​ന്ത്ര ഉ​ച്ച​കോ​ടി​യി​ൽ ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ അ​ൽ സ​യാ​നി പ​​​ങ്കെ​ടു​ത്ത​ത്. വ്യാ​പാ​ര വി​നി​മ​യ​ത്തോ​ത്​ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള ആ​ശ​യ വി​നി​മ​യം ശ​ക്​​ത​മാ​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മാ​ണ്​ ക​രാ​ർ.

വ്യാ​പാ​രം, നി​ക്ഷേ​പം, ഭ​ക്ഷ്യ-​ജ​ല​സു​ര​ക്ഷ, കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഡി​ജി​റ്റ​ൽ സു​ര​ക്ഷ, ടൂ​റി​സം എ​ന്നി​വ​യു​ൾ​​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലും സ​ഹ​ക​ര​ണം ശ​ക്​​തി​​പ്പെ​ടു​ത്താ​ൻ ധാ​ര​ണ​യു​ണ്ട്. ഇ​സ്രാ​യേ​ലി​ലെ ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ ഖാ​ലി​ദ്​ യൂ​സു​ഫ്​ അ​ൽ​ജ​ലാ​ഹി​മ, ബ​ഹ്​​റൈ​നി​ലെ ഇ​സ്രാ​യേ​ൽ അം​ബാ​സ​ഡ​ർ ഈ​റ്റ​ൻ ​നാ​യെ​ഹ്​ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelbahrain
News Summary - Bahrain-Israeli Foreign Ministers sign cooperation agreement
Next Story