ബഹ്റൈനിൽ തണുപ്പ് കൂടുന്നു; ശക്തമായ കാറ്റിന് സാധ്യത
text_fieldsമനാമ: ബഹ്റൈനിൽ തണുപ്പ് ശക്തമാകുന്നു. തിങ്കളാഴ്ചയോടെ താപനില ഗണ്യമായി കുറയാൻ സാധ്യതയുണ്ടെന്നും കാറ്റ് ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ കാറ്റിന്റെ വേഗം കുറഞ്ഞതിനെതുടർന്ന് ആശ്വാസകരമായ കാലാവസ്ഥയായിരുന്നു അനുഭവപ്പെട്ടിരുന്നത്.
എന്നാൽ, ഇന്ന് മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീണ്ടും സജീവമാകുന്നതോടെ തണുപ്പിന്റെ തീവ്രത വർധിക്കും. വരും ദിവസങ്ങളിൽ താപനില ക്രമാനുഗതമായി കുറയാനാണ് സാധ്യത. തിങ്കളാഴ്ചയോടെ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

