Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്‌റൈനിൽ തണുപ്പ്...

ബഹ്‌റൈനിൽ തണുപ്പ് കൂടുന്നു: വാരാന്ത്യത്തോടെ രാത്രി താപനില 18 ഡിഗ്രി ആയി കുറയും

text_fields
bookmark_border
ബഹ്‌റൈനിൽ തണുപ്പ് കൂടുന്നു: വാരാന്ത്യത്തോടെ രാത്രി താപനില 18 ഡിഗ്രി ആയി കുറയും
cancel
Listen to this Article

മനാമ: ബഹ്‌റൈൻ ശൈത്യകാലത്തേക്ക് അടുക്കുന്നതോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുന്നറിയിപ്പ്. തണുപ്പിനെ സ്വാഗതം ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ സ്വീകരിച്ച് തുടങ്ങാമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഗതാഗത, ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥ വിഭാഗം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഈ വെള്ളിയാഴ്ച രാത്രിയിലെ താപനില 18 ഡിഗ്രി ആയി കുറയാൻ സാധ്യതയുണ്ട്.

പകൽ സമയത്ത് താപനില 30 ഡിഗ്രി ആയി തുടരുമെങ്കിലും, രാത്രിയിൽ അനുഭവപ്പെടുന്ന ഈ കുറവ് രാജ്യത്ത് തണുപ്പ് വർധിപ്പിക്കും. ശൈത്യകാലത്തേക്കുള്ള ഈ കാലാവസ്ഥ മാറ്റം, ചൂടുള്ള മാസങ്ങൾക്ക് ശേഷം രാജ്യത്ത് സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. പൊതുജനങ്ങൾ തണുപ്പിൽ നിന്നും സംരക്ഷണം നേടാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain WeatherWeather departmentBahrain NewsMinistry of Transport
News Summary - Bahrain is getting colder: Night temperatures will drop to 18°C ​​by the weekend
Next Story