Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാ​ധ്യ​മ...

മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ബ​ഹ്​​​റൈ​ൻ മു​ന്നി​ലെ​ന്ന്​ മ​​ന്ത്രി​സ​ഭ

text_fields
bookmark_border
Bahrain is at the forefront of ensuring media freedom, says ministry
cancel
camera_alt

കാ​ബി​ന​റ്റ്​ യോ​ഗം

മ​നാ​മ: മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ബ​ഹ്​​റൈ​ൻ മു​ൻ​നി​ര​യി​ലാ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ യോ​ഗം വി​ല​യി​രു​ത്തി. അ​ന്താ​രാ​ഷ്​​ട്ര പ​ത്ര സ്വാ​ത​ന്ത്ര്യ​ദി​ന​മാ​ച​രി​ക്കു​ന്ന വേ​ള​യി​ലാ​ണ്​ രാ​ജ്യ​ത്തെ മാ​ധ്യ​മ മേ​ഖ​ല​യു​ടെ സ്വാ​ത​ന്ത്ര്യ​വും സു​താ​ര്യ​ത​യും വി​ല​യി​രു​ത്തി​യ​ത്. ബ​ഹ്​​​റൈ​ന്‍റെ വ​ള​ർ​ച്ച​ക്കും വി​ക​സ​ന​ത്തി​നും തോ​ളോ​ട്​ തോ​ൾ ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്കും കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മേ​യ്​ ദി​ന​മാ​ച​രി​ക്കു​ന്ന വേ​ള​യി​ൽ ബ​ഹ്​​റൈ​ന്‍റെ നി​ർ​മാ​ണ​ത്തി​ലും പു​രോ​ഗ​തി​യി​ലും വ​ലി​യ പ​ങ്കു​വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മേ​യ്​ ദി​നാ​ശം​സ​ക​ളും നേ​ർ​ന്നു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ യു.​എ.​ഇ സ​ന്ദ​ർ​ശ​നം വി​ല​യി​രു​ത്തു​ക​യും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഇ​ഴ​യ​ടു​പ്പം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തി​ട​യാ​ക്കു​മെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും ചെ​യ്​​തു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. അ​റ​ബ്​ പാ​ർ​ല​മെ​ന്‍റ്​ യൂ​നി​യ​ന്‍റെ വി​ക​സ​ന നേ​തൃ അ​വാ​ർ​ഡ്​ ക​ര​സ്​​ഥ​മാ​ക്കി​യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യെ കാ​ബി​ന​റ്റ്​ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ൾ​ക്കും കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. രാ​ജ്യ​ത്തി​ന്‍റെ വി​ക​സ​ന ​പ്ര​ക്രി​യ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യൊ​പ്പ്​ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വി​ല​യി​രു​ത്തി. എ​ക്​​സി​ബി​ഷ​ൻ, സ​മ്മേ​ള​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ ന​വീ​ക​ര​ണം വ​രു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളു​ടെ ക​ര​ടി​ന്​ കാ​ബി​ന​റ്റ്​ അം​ഗീ​കാ​രം ന​ൽ​കി.

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള ക​ര​ട്​ അം​ഗീ​ക​രി​ച്ചു. മു​നി​സി​പ്പ​ൽ, കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​വും യു.​എ.​ഇ റീ​സൈ​ക്ലി​ങ്​ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​ര​ണ​ക്ക​രാ​റി​ലൊ​പ്പു​വെ​ക്കു​ന്ന​തി​നും അം​ഗീ​കാ​ര​മാ​യി. ബ​ഹ്​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യും യു.​എ​സി​ലെ ബോ​സ്റ്റ​ൺ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ക്കു​ന്ന​തി​നും അം​ഗീ​കാ​രം ന​ൽ​കി.

പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ മ​ന്ത്രി​യു​ടെ യു.​എ​സ്​ സ​ന്ദ​ർ​ശ​നം, മേ​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ന്ന​ത​രു​ടെ ബ​ഹ്​​റൈ​ൻ സ​ന്ദ​ർ​ശ​നം, മേ​യി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രു​ടെ​യും ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും പ​ങ്കാ​ളി​ത്തം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്​​തു.

ഗു​ദൈ​ബി​യ പാ​ല​സി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ്​ യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:media freedomBahrain News
News Summary - Bahrain is at the forefront of ensuring media freedom, says ministry
Next Story