ആഗോള സമാധാന സംവിധാനങ്ങളിൽ ബഹ്റൈൻ ‘പ്രധാന പങ്കാളി’
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും പി.സി.എ സെക്രട്ടറി ജനറൽ ഡോ. മാർസിൻ
സെപെലക്കും കൂടിക്കാഴ്ചക്കിടെ
മനാമ: അന്താരാഷ്ട്ര സമാധാന സംവിധാനങ്ങളെയും പരിഹാരങ്ങളെയും പിന്തുണക്കുന്ന ഒരു പ്രധാന പങ്കാളിയെന്ന നിലക്ക് ബഹ്റൈൻ വഹിക്കുന്ന പങ്ക് വ്യക്തമാക്കി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. സഫ്രിയ കൊട്ടാരത്തിൽ പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ (പി.സി.എ) സെക്രട്ടറി ജനറൽ ഡോ. മാർസിൻ സെപെലക്കുമായുള്ള കൂടിക്കാഴ്ചക്കിടെ സംസാരിക്കുകയായിരുന്നു ഹമദ് രാജാവ്.
പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലും നീതി, വികസനം, സമൃദ്ധി എന്നിവ വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര സംവിധാനങ്ങളിലും ബഹ്റൈന്റെ ശ്രമങ്ങളെ രാജാവ് എടുത്തുപറഞ്ഞു. നിയമവാഴ്ചയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള സമാധാനപരമായ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ആഗോള നിയമക്രമം ശക്തിപ്പെടുത്തുന്നതിലും പി.സി.എ വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് പ്രശംസിച്ചു. അന്താരാഷ്ട്ര തലത്തിലെ മധ്യസ്ഥത, നീതിന്യായ സ്ഥാപനങ്ങളുമായുള്ള ഏകോപനം, സഹകരണം എന്നിവയിലുള്ള ബഹ്റൈന്റെ പ്രതിബദ്ധതയും ഹമദ് രാജാവ് വ്യക്തമാക്കി.
സഹകരണം വർധിപ്പിക്കുന്നതിനും പരസ്പര നേട്ടം കൈവരിക്കുന്നതിനുമുള്ള മാർഗങ്ങളെക്കുറിച്ചും ഇരുവരും ചർച്ചചെയ്തു. പൊതു ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിനായി പി.സി.എയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങൾക്ക് ഡോ. സെപെലക്കും ഹമദ് രാജാവിന് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

