പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പുതിയ നിയമങ്ങളുമായി ബഹ്റൈൻ
text_fieldsമനാമ: നൈലോൺ വല ഉപയോഗിക്കുന്നതടക്കം പരമ്പരാഗത മത്സ്യബന്ധന രീതികൾക്ക് പുതിയ നിയമങ്ങളുമായി ബഹ്റൈൻ. സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മത്സ്യസമ്പത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചത്. പരമ്പരാഗത മത്സ്യബന്ധന ഉപകരണങ്ങളായ വലകൾ, കൂടുകൾ (ഗാർഗൂർ), മത്സ്യക്കെണികൾ, ഹാൻഡ് ലൈനുകൾ (ഖയ്യ) എന്നിവയുടെ ഉപയോഗം സംബന്ധിച്ച 2025ലെ എഡിക്ട് 6 നടപ്പാക്കുന്നതായി സുപ്രീംകൗൺസിൽ ഫോർ എൻവയൺമെന്റ് പ്രഖ്യാപിച്ചു.
ജൈവവൈവിധ്യവും സമുദ്ര വിഭവങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ലൈനുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്. ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനും പാരിസ്ഥിതിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബോധവത്കരണ, പരിശോധന കാമ്പയിനുകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
മത്സ്യത്തൊഴിലാളികളോടും ബന്ധപ്പെട്ട സ്ഥാപനങ്ങളോടും പുതിയ നിയമങ്ങളിലെ വ്യവസ്ഥകൾ പൂർണമായും പാലിക്കാനും നിർദേശമുണ്ട്. പുതിയ നിയമപ്രകാരം, വല ഉപയോഗിച്ച് മീൻ പിടിക്കുകയാണെങ്കിൽ വലക്ക് വലിയ ദ്വാരമായിരിക്കണമെന്ന നിബന്ധനയുണ്ട്. ചെറിയ ദ്വാരങ്ങളിൽ ചെറു മത്സ്യങ്ങൾ അകപ്പെടുമെന്നതിനാലാണ് ഈ നിർദേശം. കൂടാതെ വലകൾ 800 മീറ്ററിൽ കൂടുതൽ നീളം പാടില്ല. കരയിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ ചുറ്റളവിൽ വല ഉപയോഗിച്ച് മീൻ പിടിക്കരുത്. ഫ്ലോട്ടുകൾ ഉള്ള വലകൾക്കും നിരോധനമുണ്ട്. രാത്രികാലങ്ങളിലെ മത്സ്യബന്ധനവും നിരോധനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

