Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ പ്രവാസികൾക്കായുള്ള നിർബന്ധിത ഇൻഷുറൻസ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം 1,000 ദീനാർ വരെ ലഭിക്കാം

text_fields
bookmark_border
ബഹ്റൈൻ പ്രവാസികൾക്കായുള്ള നിർബന്ധിത ഇൻഷുറൻസ് മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള സഹായം 1,000 ദീനാർ വരെ ലഭിക്കാം
cancel

മനാമ: ഒക്ടോബർ 31 ഓടെ പ്രാബല്യത്തിൽ വന്ന പ്രവാസികൾക്കായുള്ള നിർബന്ധിത ഇൻഷുറൻസിൽ മരണാനന്തര നടപടികൾക്കും പരിരക്ഷ. ഇൻഷുറൻസ് എടുത്ത വ്യക്തി മരണപ്പെടുകയാണെങ്കിൽ, അവരുടെ ഭൗതികശരീരം മാതൃരാജ്യത്തേക്ക് തിരികെ അയക്കുന്നതിനായി 1,000 ബഹ്‌റൈൻ ദീനാർ വരെ പുതിയ ചട്ടങ്ങൾ പ്രകാരം ലഭിക്കും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് ബോർഡ് തലവനുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുള്ള ആൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ ഉത്തരവ് നമ്പർ 66 പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നത്. വാർഷിക ഇൻഷുറൻസ് തുക മുൻകൂറായി അടച്ചുതീർക്കാതെ പ്രവാസികൾക്ക് ഇനി മുതൽ റസിഡൻസ്, വർക്ക് പെർമിറ്റുകൾ നൽകുകയോ പുതുക്കി നൽകുകയോ ഇല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

തൊഴിൽ വിസ അല്ലെങ്കിൽ റസിഡൻസ് പെർമിറ്റ് നൽകുന്ന സമയത്തോ പുതുക്കുമ്പോഴോ എൽ.എം.ആർ.എ വഴിയാണ് ഇൻഷുറൻസ് തുക സ്വീകരിക്കുന്നത്. സ്വകാര്യ ഇൻഷുറൻസ് ഉള്ളവർക്കും ഈ നിർബന്ധിത പദ്ധതിയിൽ നിന്നുള്ള ഇളവ് ലഭിക്കില്ല. നിയമം നിലവിൽ വന്ന ഒക്ടോബർ 31-ന് മുൻപ് വിസ ലഭിച്ചവർ അടുത്ത പെർമിറ്റ് പുതുക്കൽ വേളയിൽ ഇൻഷുറൻസ് അടച്ചാൽ മതിയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain Introduces Mandatory Insurance for Expats
Next Story