Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് തുടക്കമായി

text_fields
bookmark_border
35-ാമത് പതിപ്പിൽ അരങ്ങേറുന്നത് വൻ കലാവിരുന്ന്
ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് തുടക്കമായി
cancel

മനാമ: രണ്ട് മാസം നീണ്ടുനിൽക്കുന്ന 35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിന് വിപുലമായ പരിപാടികളോടെ തുടക്കമായി. ജി.സി.സി രാജ്യങ്ങൾ, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖ സംഗീതജ്ഞരും ബാന്റുകളും ഉൾപ്പെടുന്ന ഇരുപതിലധികം കലാസംഘങ്ങളാണ് ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന മേളയിൽ അണിനിരക്കുന്നത്.

പരമ്പരാഗതവും സമകാലികവുമായ സംഗീത രൂപങ്ങളും വൈവിധ്യമാർന്ന കലാപ്രകടനങ്ങളും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നതെന്ന് ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് അറിയിച്ചു. ബഹ്‌റൈൻ നാഷണൽ തിയേറ്റർ, ടെർമിനൽ 4 ബൈ ബിയോൺ, കൾച്ചറൽ ഹാൾ, ദി ഡെസേർട്ട് ഗാർഡൻ, വിവിധ പരമ്പരാഗത സംഗീത കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലാണ് പരിപാടികൾ അരങ്ങേറുന്നത്.

ബഹ്‌റൈൻ നാഷണൽ തിയേറ്ററിൽ ഗായകൻ ഖാലിദ് അൽ ശൈഖ് അവതരിപ്പിച്ച 'തിതക്കർനൈ' എന്ന സംഗീത നിശയോടെയാണ് മേളക്ക് തുടക്കമായത്. വിവിധ വിദേശ എംബസികളുടെ സഹകരണത്തോടെ കൾച്ചറൽ ഹാളിൽ നടക്കുന്ന സാംസ്കാരിക പരിപാടികളിൽ ഞായറാഴ്ച ഇറ്റലിയിൽ നിന്നുള്ള പട്രീസിയോ ഡെസ്ട്രിയർ ക്വാർട്ടറ്റ് പങ്ക് ചേരും. ബുധനാഴ്ച ദക്ഷിണ കൊറിയയിൽ നിന്നുള്ള 'ഹ്വാ ലെങ് യീ' ഷോ അരങ്ങേറും. റോയൽ കോർട്ട് ഡാൻസും ഹിപ്‌ഹോപ്പും ബഹ്‌റൈനി നാടൻ ഈണങ്ങളുമായി കോർത്തിണക്കിയാണ് കൊറിയൻ സംഘം വേദിയിലെത്തുന്നത്.

ഒക്ടോബർ 11-ന് ജർമ്മൻ ബാന്റ് '4ട്യൂൺസ്', ഒക്ടോബർ 15-ന് ബഹ്‌റൈനി സംഗീതജ്ഞൻ മുഹമ്മദ് അൽ ബക്രിയും ചൈനീസ് ഔദ് കലാകാരൻ ഡോ. ജൂ ഷാവോയും ഒന്നിക്കുന്ന ഔദ് നൈറ്റ്, ഒക്ടോബർ 21-ന് ഈജിപ്തിൽ നിന്നുള്ള 'സ്റ്റേറ്റ് ഓഫ് ഹാർമണി', ഒക്ടോബർ 25-ന് യൂസഫ് ഖാൻ നിസാമിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഖവ്വാലി സംഘത്തിന്റെ പ്രകടനം എന്നിവയും നടക്കും.

അതോടൊപ്പം, ദാർ അൽ മുഹറഖ്, ദാർ അൽ റിഫ എന്നിവിടങ്ങളിൽ പരമ്പരാഗത ബഹ്‌റൈനി നാടോടി സംഗീത സംഘങ്ങളുടെ പരിപാടികളും നടക്കും. കലാ സാംസ്കാരിക കേന്ദ്രങ്ങളിൽ പ്രദർശനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഫെസ്റ്റിവലിലെ എല്ലാ പരിപാടികൾക്കും വൈകുന്നേരം 7 മണിക്ക് ഗേറ്റ് തുറക്കുകയും 8 മണിക്ക് പരിപാടികൾ ആരംഭിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain International Music Festival begins
Next Story