ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ മാർച്ച് ഒമ്പതുമുതൽ
text_fieldsബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോ വിശദീകരിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ
എൻ.ഐ.എ.ഡി സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ സംസാരിക്കുന്നു
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയുടെ 2023 എഡിഷൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും രാജാവിന്റെ പത്നിയും നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ ഉപദേശക സമിതി പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹീം ആൽ ഖലീഫയുടെയും രക്ഷാകർതൃത്വത്തിൽ മാർച്ച് ഒമ്പതിന് തുടങ്ങും. സാഖിറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന പ്രദർശനം മാർച്ച് ഒമ്പതിന് ഉച്ചയ്ക്ക് ഒന്നുമുതൽ രാത്രി ഒമ്പതുവരെയും മാർച്ച് 10 മുതൽ 12 വരെ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയും പൊതുജനങ്ങൾക്ക് വീക്ഷിക്കാം. ഗാർഡൻ ഷോ വ്യാപാരമേള കൂടിയായതിനാൽ സ്ഥാപനങ്ങൾക്ക് വ്യാപാരം വിപുലീകരിക്കുന്നതിനുമുള്ള അവസരമാണെന്ന് നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റിന്റെ (എൻ.ഐ.എ.ഡി) സെക്രട്ടറി ജനറൽ ശൈഖ മറാം ബിൻത് ഈസ ആൽ ഖലീഫ പറഞ്ഞു.
ഉദ്യാനപരിപാലനം സംബന്ധിച്ച അനുഭവങ്ങളും അഭിപ്രായങ്ങളും കൈമാറാനും പൂന്തോട്ട പരിപാലനം, ഹരിത ഇടങ്ങൾ, പരിസ്ഥിതി സംരക്ഷണം എന്നിവയിലെ മികച്ച മാർഗങ്ങളെയും കുറിച്ച് അവബോധം വളർത്താനുമുള്ള അവസരങ്ങൾക്ക് മേള അവസരമൊരുക്കും. അതുകൂടാതെ വിജ്ഞാനം വർധിപ്പിക്കാനുള്ള അവസരമാണിതെന്നും സെക്രട്ടറി ജനറൽ പറഞ്ഞു.
പ്രദർശനവുമായി സഹകരിക്കുന്ന ബഹ്റൈൻ വേൾഡ് ട്രേഡ് സെന്റർ, ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (ജി.പി.ഐ.സി), അലുമിനിയം ബഹ്റൈൻ (ആൽബ), അൽ സലാം ബാങ്ക്, ബഹ്റൈൻ നാഷണൽ ഗ്യാസ് കമ്പനി (ബനാഗാസ്), കുവൈറ്റ് ഫിനാൻസ് ഹൗസ് (കെ.എഫ്.എച്ച്), സൗദി ടെലികോം കമ്പനി എന്നിവക്ക് ശൈഖ മറാം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

