അന്താരാഷ്ട്ര കാർട്ടിങ് സീസണിനായി ഒരുങ്ങി ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട്
text_fieldsമനാമ: ബഹ്റൈൻ റോട്ടാക്സ് മാക്സ് ചലഞ്ച് (ബി.ആർ.എം.സി), റോട്ടാക്സ് മാക്സ് ചലഞ്ച് ഗ്രാൻഡ് ഫൈനൽസ് (ആർ.എം.സി.ജി.എഫ്)എന്നിവക്ക് ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ട് (ബി.ഐ.സി) ഒരുങ്ങി.
പകൽവെളിച്ചത്തിലും രാത്രി ഫ്ലഡ്ലൈറ്റിനു കീഴിലും മത്സരങ്ങൾ നടക്കും. മൈക്രോ മാക്സ്, മിനി മാക്സ്, ജൂനിയർ മാക്സ്, സീനിയർ മാക്സ്, മാക്സ് ഡിഡി2, മാക്സ് ഡിഡി2 മാസ്റ്റേഴ്സ്, ഇ20 സീനിയർ, ഇ20 സീനിയർ മാസ്റ്റേഴ്സ് എന്നിങ്ങനെ എട്ട് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ +973-1745-1745 എന്ന നമ്പറിൽ ബന്ധപ്പെടണം. ഈ വാരാന്തം എസ്.ആർ.എം.സിയിൽ ബാക്ക്-ടു-ബാക്ക് റൗണ്ടുകളോടെയാണ് സീസൺ ആരംഭിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഒന്നും രണ്ടും റൗണ്ടുകളോടെ ടൈറ്റിൽ പോരാട്ടം ഫ്ലാഗ്ഓഫ് ചെയ്യും. മൂന്ന്, നാല് റൗണ്ടുകൾ ഒക്ടോബർ 27, 28 തീയതികളിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 11.20 മുതൽ യോഗ്യതാപരിശീലനം. തുടർന്ന് മത്സരങ്ങൾ. ഡിസംബർ രണ്ടു മുതൽ ഒമ്പതു വരെയാണ് ആർ.എം.സി.ജി.എഫ് 2023. രണ്ടു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ആർ.എം.സി.ജി.എഫ് സഖീറിലെ ബി.ഐ.സിയിലേക്ക് വരുന്നത്.
60 രാജ്യങ്ങളിൽനിന്നുള്ള 400ലധികം കാർട്ടർമാരാണ് 2021 പതിപ്പിൽ മത്സരിച്ചത്. ബഹ്റൈൻ ഇന്റർനാഷനൽ കാർട്ടിങ് സർക്യൂട്ടിന്റെ (ബി.ഐ.കെ.സി)1.414 കിലോമീറ്റർ ട്രാക്ക് ആഗോളതലത്തിൽ ഒരിക്കൽകൂടി ശ്രദ്ധിക്കപ്പെടാൻ പോകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

