Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ 2028-ലേക്ക് മാറ്റി

text_fields
bookmark_border
  • 2028 നവംബർ 15 മുതൽ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്
  • നേരത്തെ 2026 നവംബർ 18 മുതൽ 20 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്
ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ 2028-ലേക്ക് മാറ്റി
cancel

മനാമ: എട്ടാമത് ബഹ്റൈൻ അന്താരാഷ്ട്ര എയർഷോയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു. 2026 നവംബർ 18 മുതൽ 20 വരെ സാഖിർ എയർബേസിൽ നടത്താൻ നിശ്ചയിച്ചിരുന്ന എയർഷോ 2028 നവംബർ 15 മുതൽ 17 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്.

എയർഷോയുടെ സുപ്രീം ഓർഗനൈസിംഗ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ അന്താരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീയതികളിൽ മാറ്റം വരുത്തിയിരിക്കുന്നത്. സന്ദർശകർക്കും പ്രദർശകർക്കും വ്യവസായ രംഗത്തെ പങ്കാളികൾക്കും എയർഷോയുടെ അവസരങ്ങൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ പുതിയ തീയതികൾ സഹായകരമാകുമെന്ന് കമ്മിറ്റി വ്യക്തമാക്കി.

2010-ൽ ആരംഭിച്ച ബഹ്റൈൻ അന്താരാഷ്ട്ര എയർഷോ, ആഗോള വ്യോമയാന രംഗത്തെ പ്രധാനപ്പെട്ട ഒരു വേദിയായി ഇതിനോടകം വളർന്നിട്ടുണ്ട്. ലോകമെമ്പാടുമുള്ള പ്രമുഖ വ്യോമയാന കമ്പനികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന എയർഷോയുടെ അടുത്ത പതിപ്പിനായുള്ള ഒരുക്കങ്ങൾ വിവിധ പങ്കാളികളുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain International Airshow postponed to 2028
Next Story