സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാർ പദവി നിലനിർത്തി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
text_fieldsബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
മനാമ: ലോകത്തിലെ മുൻനിര എയർപോർട്ട്-എയർലൈൻ റേറ്റിങ് ഏജൻസിയായ സ്കൈട്രാക്സിന്റെ ഫൈവ് സ്റ്റാർ റേറ്റിങ് തുടർച്ചയായ അഞ്ചാം വർഷവും നിലനിർത്തി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ മികച്ച സേവനങ്ങൾക്കും അത്യാധുനിക സൗകര്യങ്ങൾക്കും ലഭിച്ച വലിയ അംഗീകാരമാണിതെന്ന് എയർപോർട്ട് ഓപറേറ്ററായ ബഹ്റൈൻ എയർപോർട്ട് കമ്പനി അറിയിച്ചു.
വിമാനത്താവളത്തിലെ മുഴുവൻ ജീവനക്കാരുടെയും വിമാന കമ്പനികളുടെയും മറ്റ് പങ്കാളികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിജയമെന്ന് ബി.എ.സി സി.ഇ.ഒ അഹ്മദ് മുഹമ്മദ് ജനാഹി പറഞ്ഞു.
യാത്രക്കാർക്ക് സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കാൻ വിമാനത്താവളം പ്രതിജ്ഞാബദ്ധമാണെന്നും വരും വർഷങ്ങളിലും ആഗോള നിലവാരത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബഹ്റൈന്റെ വിനോദസഞ്ചാര, സാമ്പത്തിക, വ്യോമയാന മേഖലകളുടെ വളർച്ചയിൽ വിമാനത്താവളം വഹിക്കുന്ന നിർണായക പങ്കാണ് ഈ നേട്ടത്തിന് അർഹമാക്കിയത്. രാജ്യാന്തരതലത്തിൽ ബഹ്റൈന്റെ സാന്നിധ്യം ശക്തമാക്കാൻ ഈ അംഗീകാരം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

