ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ്
text_fieldsമനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 2025 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസക്കാലയളവിൽ മാത്രം 80 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾ ഉപയോഗിച്ചത്. ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
ഇതേ കാലയളവിൽ 97,000ത്തിലധികം വിമാന സർവിസുകളും വിമാനത്താവളം കൈകാര്യംചെയ്തു.
ഏറ്റവും തിരക്കേറിയ മാസം ആഗസ്റ്റ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ആഗസ്റ്റ് മാസത്തിലായിരുന്നു. 951,795 യാത്രക്കാരാണ് ആഗസ്റ്റിൽ യാത്ര ചെയ്തത്. ഈ മാസത്തിൽ മാത്രം 9,029 വിമാനങ്ങൾ സർവിസ് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

