Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസാ​മ്പ​ത്തി​ക​മേ​ഖ​ല​...

സാ​മ്പ​ത്തി​ക​മേ​ഖ​ല​ രാ​ജ്യ​വ​ള​ർ​ച്ച​യു​ടെ താ​ക്കോ​ൽ -പ്രധാനമന്ത്രി

text_fields
bookmark_border
സാ​മ്പ​ത്തി​ക​മേ​ഖ​ല​ രാ​ജ്യ​വ​ള​ർ​ച്ച​യു​ടെ താ​ക്കോ​ൽ -പ്രധാനമന്ത്രി
cancel
camera_alt

ബ​ഹ്‌​റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സി​ന്‍റെ (ബി.​ഐ.​ബി.​എ​ഫ്) പു​തി​യ ആ​സ്ഥാ​നം പ്ര​ധാ​ന​മ​ന്ത്രി​ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

മ​നാ​മ: ഹ​മ​ദ് രാ​ജാ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബ​ഹ്‌​റൈ​ന്‍റെ സ​മ​ഗ്ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ബാ​ങ്കി​ങ്, ധ​ന​കാ​ര്യ മേ​ഖ​ല നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​വെ​ന്ന് കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ബ​ഹ്‌​റൈ​ൻ ബേ​യി​ൽ ബ​ഹ്‌​റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബാ​ങ്കി​ങ് ആ​ൻ​ഡ് ഫി​നാ​ൻ​സി​ന്‍റെ (ബി.​ഐ.​ബി.​എ​ഫ്) പു​തി​യ ആ​സ്ഥാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ത്യാ​ധു​നി​ക ആ​സ്ഥാ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ ​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കു​മെ​ന്നും സ​മ്പ​ദ്‌​വ്യ​വ​സ്ഥ​ക്കും ബ​ഹ്‌​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​ ഊ​ന്നി​പ്പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സേ​വ​ന​മേ​ഖ​ല​യി​ൽ മി​ക​ച്ച അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ​യും വി​ദ്യാ​ഭ്യാ​സ, പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും രാ​ജ്യ​ത്തി​ന്‍റെ തൊ​ഴി​ൽ​ശ​ക്തി​യി​ൽ നി​ക്ഷേ​പം ന​ട​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം പ്ര​ധാ​ന​മ​ന്ത്രി​ ചൂ​ണ്ടി​ക്കാ​ട്ടി.

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും 1200 ട്രെ​യി​നി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന 25,000 ച​തു​ര​ശ്ര മീ​റ്റ​ർ കെ​ട്ടി​ടം അദ്ദേഹം​ സ​ന്ദ​ർ​ശി​ച്ചു. 600 പ്രോ​ഗ്രാ​മു​ക​ളും നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ത്ത​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ബി.​ഐ.​ബി.​എ​ഫി​ന്‍റെ 40 വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി​ വി​ശ​ദീ​ക​രി​ച്ചു. ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ആ​ൽ ഖ​ലീ​ഫ, ഷെ​യ്ഖ് അ​ലി ബി​ൻ ഖ​ലീ​ഫ ആൽ ഖ​ലീ​ഫ, ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ല്ല ആൽ ഖ​ലീ​ഫ, ധ​ന-​ദേ​ശീ​യ സാ​മ്പ​ത്തി​ക മ​ന്ത്രി സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ ആൽ ഖ​ലീ​ഫ, തൊ​ഴി​ൽ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ, സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ബ​ഹ്‌​റൈ​ൻ ഗ​വ​ർ​ണ​റും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ റ​ഷീ​ദ് അൽ മ​രാ​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaBahrain Institute of Banking and FinanceNew Head Quarters Inaugurated
News Summary - Bahrain Institute of Banking and Finance New Head Quarters Inaugurated
Next Story