Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

70ാം വാർഷിക നിറവിൽ ബഹ്റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ; വിപുലമായ ആഘോഷങ്ങളും അവാർഡ് ദാനവും സംഘടിപ്പിക്കും

text_fields
bookmark_border
പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഡിസംബർ 10-ന് ഗൾഫ് ഹോട്ടലിൽ
70ാം വാർഷിക നിറവിൽ ബഹ്റൈൻ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ; വിപുലമായ ആഘോഷങ്ങളും അവാർഡ് ദാനവും സംഘടിപ്പിക്കും
cancel
camera_alt

ഐ.എൽ.എ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽനിന്ന്

മനാമ: ഏഴ് പതിറ്റാണ്ട് നീണ്ട സേവന പാരമ്പര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സംഘടിപ്പാക്കൊനൊരുങ്ങി ബഹ്‌റൈനിലെ പ്രമുഖ വനിതാ കൂട്ടായ്മയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ). വിപുലമായ ആഘോഷങ്ങളോടൊപ്പം സി.എസ്.ആർ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും. ഇൻജാസ് ബഹ്‌റൈൻ ചെയർപേഴ്സനും സുപ്രീം കൗൺസിൽ ഫോർ വുമൺ അംഗവുമായ ശൈഖ ഹെസ്സ ബിൻത് ഖലീഫ ആൽ ഖലീഫയുടെ ര‍ക്ഷാകർതൃത്ത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2026 ഡിസംബർ 10 വ്യാഴാഴ്ച ഗൾഫ് ഹോട്ടലിലെ ഗൾഫ് കൺവെൻഷൻ സെന്ററിലാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്. ഐ.എൽ.എയുടെ ഏഴ് പതിറ്റാണ്ട് നീണ്ട ചാരിറ്റി, സാംസ്കാരിക കൈമാറ്റം, കമ്മ്യൂണിറ്റി സേവനങ്ങൾ എന്നിവയെ ആദരിക്കുന്നതായിരിക്കും ചടങ്ങ്. ഐ.എൽ.എയുടെ 70 വർഷങ്ങൾ ബഹ്‌റൈനിലെ സൗഹൃദത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക കൂട്ടായ്മയുടെയും പാരമ്പര്യത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സ്മിത ജെൻസൺ പറഞ്ഞു. പ്ലാറ്റിനം ജൂബിലി കോ-ചെയർമാരായ ശാരദ അജിത്, മീര രവി, സി.എസ്.ആർ അവാർഡ് കമ്മിറ്റി ലീഡ് രേഖ ഉത്തം, കമ്മിറ്റി അംഗം കവിതശ്രീ, നോളജ് പാർട്ണറായ കെ.പി.എം.ജി-ഫക്രോ പ്രതിനിധികൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഐ.എൽ.എ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽനിന്ന്

സംഗീത കലാപരിപാടികളോടെയുള്ള പ്ലാറ്റിനം ജൂബിലി ഗാല ആഘോഷം, മികച്ച കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സാമൂഹിക പ്രതിബദ്ധത മുൻനിർത്തി നൽകുന്ന സി.എസ്.ആർ എക്സലൻസ് അവാർഡ് വിതരണം, ചരിത്ര സ്മരണികയുടെ പ്രകാശനം എന്നിവയാണ് ചടങ്ങിലെ പ്രധാന ആകർഷണങ്ങൾ. വനിതാ ശാക്തീകരണം, സുസ്ഥിര പരിസ്ഥിതി പ്രവർത്തനം, മികച്ച സി.എസ്.ആർ കമ്പനി, ലൈഫ് ടൈം അച്ചീവ്‌മെന്റ് എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുന്നത്. അവാർഡ് ജേതാക്കൾക്ക് ശൈഖ ഹെസ്സ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ബുക്കിംഗ് നിരക്കുകൾ വൈകാതെ പ്രഖ്യാപിക്കുമെന്നും കോർപ്പറേറ്റ് പാക്കേജുകളും ടിക്കറ്റുകളും ഉടൻ വിൽപ്പനയ്ക്കെത്തുമെന്നും ഐ.എൽ.എ ഭാരവാഹികൾ പറഞ്ഞു.

ബഹ്‌റൈനിൽ സി.ആർ ഉള്ള കമ്പനികൾക്കും താമസക്കാരായ വ്യക്തികൾക്കും സി.എസ്.ആർ അവാർഡുകൾക്കായി അപേക്ഷിക്കാം. ചടങ്ങിൽ നിന്ന് ലഭിക്കുന്ന ലാഭവിഹിതം ബഹ്‌റൈനിലെ ഐ.എൽ.എയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain Indian Ladies Association Celebrates Anniversary
Next Story