ചാരിറ്റി മേഖലയിൽ ബഹ്റൈൻ മുൻപന്തിയിൽ -മന്ത്രി
text_fieldsമനാമ: ചാരിറ്റി മേഖലയിൽ ബഹ്റൈൻ മുൻപന്തിയിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി വ്യക്തമാക്കി. അന്താരാഷ്ട്ര ചാരിറ്റി ദിനാചരണത്തോടനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ബഹ്റൈൻ ഈ രംഗത്തുണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് വിശദമാക്കിയത്. എല്ലാ വർഷവും ആഗസ്റ്റ് 19 നാണ് അന്തർദേശീയ ചാരിറ്റി ദിനമായി ആചരിക്കുന്നത്.
മതപരമായ മൂല്യങ്ങളും രാജ്യത്തിന്റെ സംസ്കാരവും ചാരിറ്റി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കാരണമായിട്ടുണ്ട്. പ്രയാസപ്പെടുന്ന മനുഷ്യർ ലോകത്തെവിടെയായാലും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സാധ്യമായ സഹായങ്ങൾ എത്തിക്കാനും ബഹ്റൈൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. വിവിധ മത സമൂഹങ്ങൾ, സംസ്കാരങ്ങൾ എന്നിവയുമായി പരസ്പരസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാണ് രാജ്യം ഇടപെടുന്നത്. മാനുഷിക സഹായ, ചാരിറ്റി മേഖലകളിൽ സ്വന്തമായ വഴി വെട്ടിത്തുറക്കാൻ ബഹ്റൈന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അനാഥകൾ, വിധവകൾ, അശരണർ എന്നിവരുടെ സംരക്ഷണം ഏറ്റെടുക്കാനും സാമൂഹികവും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. കോവിഡ് കാല പ്രതിസന്ധികളെ നേരിടാനും സഹായമെത്തിക്കാനും ആവിഷ്കരിച്ച പദ്ധതിയായ 'ഫീനാ ഖൈർ' അനേകർക്ക് താങ്ങും തണലുമായി മാറി. യുദ്ധക്കെടുതികൾ, പ്രകൃതി ദുരന്തങ്ങൾ എന്നിവക്ക് ഇരയായവർക്ക് വിവിധ തലങ്ങളിലുള്ള സഹായമെത്തിക്കാനും ആർ.എച്ച്.എഫിന് സാധിച്ചു.
അഭയാർഥി കാര്യങ്ങൾക്കായുള്ള യു.എൻ ഹൈകമീഷണറുടെ പ്രത്യേക ആദരവ് ഏറ്റുവാങ്ങാനും ബഹ്റൈന് സാധ്യമായി. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും മറ്റുള്ളവരെ സ്വീകരിക്കുന്നതിനും സമാധാനപൂർണമായ സഹവർത്തിത്വം സാധ്യമാക്കുന്നതിനും കാര്യമായ മുന്നേറ്റം കൈവരിക്കാൻ രാജ്യത്തിന് കഴിഞ്ഞതായും അദ്ദേഹം പറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

