Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹാ​ങ്‌​ചോ ഏ​ഷ്യ​ൻ...

ഹാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ് വോ​ളി​ബാ​ളി​ൽ ബ​ഹ്റൈ​ൻ ര​ണ്ടാം റൗ​ണ്ടി​ൽ

text_fields
bookmark_border
ഹാ​ങ്‌​ചോ ഏ​ഷ്യ​ൻ ഗെ​യിം​സ് വോ​ളി​ബാ​ളി​ൽ ബ​ഹ്റൈ​ൻ ര​ണ്ടാം റൗ​ണ്ടി​ൽ
cancel

മ​നാ​മ: ചൈ​ന​യി​ലെ ഹാ​ങ്‌​ചോ​യി​ൽ ന​ട​ക്കു​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ബ​ഹ്‌​റൈ​ൻ വോ​ളി​ബാ​ൾ ടീ​മി​ന് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യം. ഇ​റാ​നാ​ണ് 3-1ന് ​ബ​ഹ്റൈ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് (16-25,19-25, 25-22, 20-25). ഇ​റാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും പൂ​ൾ ബി ​ര​ണ്ടാം​സ്ഥാ​ന​ക്കാ​രെ​ന്ന നി​ല​ക്ക് ബ​ഹ്റൈ​ൻ ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഖ​ത്ത​റി​നെ​യാ​ണ് ബ​ഹ്റൈ​ൻ നേ​രി​ടു​ന്ന​ത്. ചൈ​ന ടെ​ക്‌​സ്റ്റൈ​ൽ സി​റ്റി സ്‌​പോ​ർ​ട്‌​സ് ജിം​നേ​ഷ്യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ ബ​ഹ്റൈ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. വോ​ളി​ബാ​ളും ഫു​ട്‌​ബാ​ളും അ​ട​ക്കം 17 കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് ബ​ഹ്റൈ​ൻ പ​​ങ്കെ​ടു​ക്കു​ന്ന​ത്.

അ​ത്‌​ല​റ്റി​ക്‌​സ്, ഹാ​ൻ​ഡ്‌​ബാ​ൾ, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, ബോ​ക്‌​സി​ങ്, ജൂ​ഡോ, ഭാ​രോ​ദ്വ​ഹ​നം, ഗു​സ്തി, ജി​യു-​ജി​റ്റ്‌​സു, റോ​വി​ങ്, ഷൂ​ട്ടി​ങ്, സൈ​ക്ലി​ങ്, ടേ​ബി​ൾ ടെ​ന്നി​സ്, തൈ​ക്വാ​ൻ​ഡോ, സെ​യി​ലി​ങ്, ഇ-​സ്‌​പോ​ർ​ട്‌​സ് എ​ന്നി​വ​യാ​ണ് മ​റ്റ് ഇ​ന​ങ്ങ​ൾ. ശ​നി​യാ​ഴ്ച​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ന്റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്. അ​ർ​ജ​ന്റീ​ന​ക്കാ​ര​നാ​യ റൂ​ബ​ൻ അ​ഡ്രി​യാ​ൻ വോ​ലോ​ച്ചി​നാ​ണ് പു​രു​ഷ​ന്മാ​രു​ടെ വോ​ളി​ബാ​ൾ ടീ​മി​ന്റെ പ​രി​ശീ​ല​ക​ൻ. മു​ഹ​മ്മ​ദ് യാ​ക്കൂ​ബ്, നാ​യ​ക​ൻ നാ​സ​ർ അ​ൻ​ഹിം​ബ്രാ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ മു​ൻ​നി​ര വോ​ളി​ബാ​ൾ താ​ര​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ് ടീം. ​വോ​ളി​ബാ​ൾ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു ഗ്രൂ​പ്പു​ക​ളു​ണ്ട്. നേ​പ്പാ​ൾ, ഇ​റാ​ൻ, എ​ന്നി​വ​യ​ട​ങ്ങു​ന്ന പൂ​ൾ ബി​യി​ലാ​ണ് ബ​ഹ്റൈ​ൻ. പൂ​ൾ എ​യി​ൽ ചൈ​ന, കി​ർ​ഗി​സ്താ​ൻ, ക​സാ​ഖ്സ്താ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. പൂ​ൾ സി​യി​ൽ ദ​ക്ഷി​ണ കൊ​റി​യ, ഇ​ന്ത്യ, കം​ബോ​ഡി​യ.

പൂ​ൾ ഡി​യി​ൽ ചൈ​നീ​സ്-​താ​യ്പേ​യ്, പാ​കി​സ്താ​ൻ, മം​ഗോ​ളി​യ. പൂ​ൾ ഇ​യി​ൽ ഖ​ത്ത​ർ, താ​യ്‌​ല​ൻ​ഡ്, ഹോ​ങ്കോ​ങ്. പൂ​ൾ എ​ഫി​ൽ ജ​പ്പാ​ൻ, ഇ​ന്തോ​നേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ്, അ​ഫ്ഗാ​നി​സ്താ​ൻ. ആ​റ് പൂ​ളു​ക​ളി​ൽ​നി​ന്നും ആ​ദ്യ ര​ണ്ടു ടീ​മു​ക​ൾ റൗ​ണ്ട് ഓ​ഫ് 12ലേ​ക്ക് നീ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballBahrainHangzhou Asian Games
News Summary - Bahrain in second round of Hangzhou Asian Games Volleyball
Next Story