സഹകരണം ശക്തമാക്കും; ബഹ്റൈൻ പ്രതിനിധി സഭ ബ്യൂറോ യോഗം ചേർന്നു
text_fieldsപാർലമെന്റ് സ്പീക്കർ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന
ബഹ്റൈൻ പ്രതിനിധി സഭയുടെ ബ്യൂറോ യോഗം
മനാമ: ബഹ്റൈൻ പ്രതിനിധി സഭയുടെ ബ്യൂറോ യോഗം സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലത്തിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്നു. വരാനിരിക്കുന്ന സമ്മേളനങ്ങളിൽ ചർച്ച ചെയ്യേണ്ട ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളും പാർലമെന്ററി അജണ്ടകളും യോഗം വിശദമായി വിലയിരുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന വികസന നേട്ടങ്ങൾക്കും പുരോഗതിക്കും പിന്തുണ നൽകാൻ നിയമനിർമാണ സഭയും എക്സിക്യുട്ടിവ് അതോറിറ്റിയും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് യോഗം വ്യക്തമാക്കി.
പൗരന്മാർക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും ബിസിനസ് രംഗത്ത് ശാക്തീകരണം നടപ്പാക്കുന്നതിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നൽകുന്ന നിർദേശങ്ങളെ ബ്യൂറോ അഭിനന്ദിച്ചു. ബഹ്റൈനി കുടുംബങ്ങളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ഐശ്വര്യം ഉറപ്പാക്കുന്നതിനുമുള്ള സർക്കാർ പദ്ധതികൾക്ക് യോഗം പൂർണ പിന്തുണ പ്രഖ്യാപിച്ചു.
നാഷനൽ ഗാർഡ് രൂപവത്കരണത്തിന്റെ 29ാം വാർഷികത്തോടനുബന്ധിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയ്ക്കും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയ്ക്കും യോഗം ആശംസകൾ നേർന്നു. നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫയെയും സേനയിലെ എല്ലാ അംഗങ്ങളെയും അവരുടെ അർപ്പണബോധത്തിനും രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുന്നതിലെ ഉയർന്ന സജ്ജീകരണങ്ങൾക്കും ബ്യൂറോ അഭിനന്ദിച്ചു.
ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ അഹമ്മദ്, നിയമ-നിയമകാര്യ സമിതി അധ്യക്ഷൻ മഹമൂദ് മിർസ ഫർദാൻ, സാമ്പത്തിക സമിതി അധ്യക്ഷൻ അഹമ്മദ് സബാഹ് അൽ സലൂം ഉൾപ്പെടെ വിവിധ പാർലമെന്ററി സമിതികളുടെ അധ്യക്ഷരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

