ബഹ്റൈൻ ഹോക്കി ലീഗ് 2025-26 മാലിക് ഹോക്കി ക്ലബ് ചാമ്പ്യൻമാർ
text_fieldsചാമ്പ്യന്മാരായ മാലിക് ഹോക്കി ക്ലബ്
മനാമ: ബഹ്റൈൻ ഹോക്കി ലീഗ് സീസൺ 2026ന് പരിസമാപ്തി. ആവേശകരമായ ഒമ്പത് മത്സര ദിനങ്ങൾക്കൊടുവിൽ മന്നേറിയ മാലിക് ഹോക്കി ക്ലബ് ആണ് ഈ വർഷത്തെ ചാമ്പ്യന്മാരായി കിരീടം ചൂടിയത്.
സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മാലിക് ക്ലബ് തോൽവി അറിയാതെയാണ് ചാമ്പ്യൻ പട്ടം സ്വന്തമാക്കിയത്. കളിച്ച എട്ട് മത്സരങ്ങളിൽ ഏഴ് വിജയവും ഒരു സമനിലയും ഉൾപ്പെടെ 22 പോയന്റുകൾ നേടിയാണ് ഒന്നാമതെത്തിയത്.
കടുത്ത പോരാട്ടം കാഴ്ചവെച്ച ഹംഗ്രി ഹാമോഴ്സ് 10 പോയന്റോടെ റണ്ണേഴ്സ് അപ്പായി. ഒമ്പത് പോയന്റുകൾ നേടിയ ഗലാലി ഹോക്കി ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. യങ്സ്റ്റാർസ്, ബഹ്റൈൻ ഹോക്കി ക്ലബ് എന്നീ ടീമുകൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ സീസൺ പൂർത്തിയാക്കി. ബഹ്റൈൻ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ കായികരംഗത്ത് വലിയ മുന്നേറ്റമാണ് ഈ സീസണിലൂടെ ഉണ്ടായതെന്ന് ഭാരവാഹികൾ വിലയിരുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

