ജോലിയുടെ ഇടയിൽ വിശ്രമിക്കാൻ കഴിയുമോ?
text_fieldsജോലിയുടെ ഇടയിൽ വിശ്രമം നൽകണമെന്ന് തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ടോ? ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ തൊഴിലിനിടയിൽ വിശ്രമ സമയം ലഭിക്കാറില്ല.
അബ്ദുൽ ഖാദർ
സാധാരണ രീതിയിൽ ഒരു ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂറാണ് തൊഴിൽ സമയം. തൊഴിൽ തുടങ്ങി ആറ് മണിക്കൂർ കഴിഞ്ഞാൽ കുറഞ്ഞത് 30 മിനിറ്റ് വിശ്രമം നൽകണം. വിശ്രമ സമയം തൊഴിൽ സമയത്തിെന്റ ഭാഗമായി കണക്കാക്കില്ല. അതായത്, എട്ട് മണിക്കൂറാണ് ജോലി സമയമെങ്കിൽ വിശ്രമവും ചേർത്ത് തൊഴിലാളി എട്ടര മണിക്കൂർ തൊഴിൽ സ്ഥലത്ത് ഉണ്ടായിരിക്കണം.
ഇവിടെ റിട്ടയർമെന്‍റ് പ്രായമുണ്ടോ? വിരമിക്കൽ പ്രായം കഴിഞ്ഞാൽ എൽ.എം.ആർ.എ വിസ പുതുക്കില്ലെന്ന് കേൾക്കുന്നു. അത് ശരിയാണോ?
ഹനീഫ
ഇവിടെ 60 വയസാണ് റിട്ടയർമെന്‍റ് പ്രായം. തൊഴിൽ നിയമപ്രമകാരം ഒരു തൊഴിലാളിക്ക് 60 വയസാകുമ്പോൾ നഷ്ടപരിഹാരം ഒന്നും നൽകാതെ തൊഴിലുടമക്ക് തൊഴിൽ കരാർ റദ്ദാക്കാം. തൊഴിലാളിക്കും തൊഴിലുടമക്കും സമ്മതമാണെങ്കിൽ ജോലിയിൽ തുടരാം.
സാധാരണ 60 വയസ് കഴിഞ്ഞാൽ എൽ.എം.ആർ.എ വർക്ക് പെർമിറ്റ് പുതുക്കാറില്ല. പക്ഷേ, തൊഴിലുടമ പ്രത്യേകമായി അപേക്ഷ നൽകിയാൽ തൊഴിൽ വിസ 60 വയസ് കഴിഞ്ഞും പുതുക്കി നൽകും. ഒരു തൊഴിലുടമയുടെ കൂടെ കുറേ കാലമായി ജോലി ചെയ്യുകയാണെങ്കിൽ വിസ പുതുക്കാൻ പ്രയാസമുണ്ടാവാറില്ല. അതുപോലെ പ്രത്യേക ഇൻഷുറൻസ് എടുക്കുകയും വേണം. 60 കഴിഞ്ഞാൽ വിസ പുതുക്കുന്നത് എൽ.എം.ആർ.എയുടെ പ്രത്യേക അനുമതിപ്രകാരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.