Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ന്ന​ദ്ധ​രാ​യി...

സ​ന്ന​ദ്ധ​രാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ: ബഹ്‌റൈനില്‍ കോ​വി​ഡി​നെ​ പ്ര​തി​രോ​ധി​ക്കാ​ൻ വ​ള​ൻ​റി​യ​ർ​സേ​ന

text_fields
bookmark_border
സ​ന്ന​ദ്ധ​രാ​യി നി​ര​വ​ധി മ​ല​യാ​ളി​ക​ൾ: ബഹ്‌റൈനില്‍ കോ​വി​ഡി​നെ​ പ്ര​തി​രോ​ധി​ക്കാ​ൻ വ​ള​ൻ​റി​യ​ർ​സേ​ന
cancel

മ​നാ​മ: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്​ ബ​ഹ്​​റൈ​ൻ ഒ​രു​ക്കി​യ വ​ള​ൻ​റി​യ​ർ സേ​ന പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ലെ കൂ​ട്ടാ​യ്​​മ​യു​ടെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി. സ്വ​ദേ​ശി​ക​ൾ മാ​ത്ര​മ​ല്ല, മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​വാ​സി​ക​ളും ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ വ​ള​ൻ​റി​യ​ർ​മാ​രാ​കാ​ൻ മു​ന്നോ​ട്ട്​ വ​ന്ന​ത്. മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റാ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നാ​ണ്​ ഇൗ ​ആ​ശ​യം മു​ന്നോ​ട്ട്​ വെ​ച്ച​ത്. കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ്​ ആ​ണ്​ ഇൗ ​ഉ​ദ്യ​മ​ത്തി​ന്​ പി​ന്നി​ൽ. ഏ​വ​രെ​യും അ​മ്പ​രി​പ്പി​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ഇ​തി​ന്​ ല​ഭി​ച്ച​ത്. ഇ​തി​ന​കം 30,000ലേ​റെ പേ​ർ അ​പേ​ക്ഷ ന​ൽ​കി. ഇ​തി​ൽ ഒ​േ​ട്ട​റെ മ​ല​യാ​ളി​ക​ളു​മു​ണ്ട്.

അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, ഫീ​ൽ​ഡ്​ വ​ർ​ക്ക്, ലോ​ജി​സ്​​റ്റി​ക്ക​ൽ സ​പ്പോ​ർ​ട്ട്, ഹെ​ൽ​ത്​ സ​ർ​വി​സ്, കോ​ൾ സ​െൻറ​ർ തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ലാ​ണ്​ വ​ള​ൻ​റി​യ​ർ​മാ​രാ​കാ​ൻ അ​വ​സ​രം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഫീ​ൽ​ഡ്​ വ​ർ​ക്ക്, ഹെ​ൽ​ത്​ സ​ർ​വി​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ച്ച മെ​ഡി​ക്ക​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രെ​യാ​ണ്​ തി​ര​ഞ്ഞെ​ടു​ത്ത​ത്.
5000ഒാ​ളം പേ​രെ ഇ​തി​ന​കം നി​യോ​ഗി​ച്ചു​ക​ഴി​ഞ്ഞു. http://volunteer.gov.bh/ എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ആ​വ​ശ്യ​മ​നു​സ​രി​ച്ച്​ അ​ധി​കൃ​ത​ർ അ​പേ​ക്ഷ​ക​രെ ബ​ന്ധ​പ്പെ​ടു​ക​യാ​ണ്​ ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - bahrain-gulf news
Next Story