Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ ദേശീയ ടീമിന്​...

ബഹ്​റൈൻ ദേശീയ ടീമിന്​ സ്വീകരണം നൽകി

text_fields
bookmark_border
ബഹ്​റൈൻ ദേശീയ ടീമിന്​ സ്വീകരണം നൽകി
cancel
camera_alt??????????? ????? ?????????? ??????? ????????????? 2019?? ????? ????? ??????? ??? ???????????? ???????? ???????????

മനാമ: ‘വെസ്​റ്റ്​ ഏഷ്യൻ ഫുട്​​ബോൾ ഫെഡറേഷൻ ചാമ്പ്യൻഷിപ്​ 2019’ൽ വിജയം നേടി മടങ്ങിയെത്തിയ ബഹ്​റൈൻ ദേശീയ ടീം അം ഗങ്ങൾക്ക്​ ബഹ്​റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. അതേസമയം ഭരണാധികാരികൾക്കും ടീം അംഗ ങ്ങൾക്കും വിവിധ കേന്ദ്രങ്ങളിൽനിന്ന്​ വ്യാപകമായ അഭിനന്ദനമാണ്​ ലഭിക്കുന്നത്​.

ഇറാഖിൽ നടന്ന വാശിയേറിയ ടൂർ ണ്ണമ​െൻറിലാണ്​ ബഹ്​റൈൻ വിജയകിരീടമണിഞ്ഞത്​. ചാരിറ്റി പ്രവർത്തനം, യുവജനക്ഷേമ കാര്യം എന്നിവയിൽ രാജാവി​​െൻറ പ്രതിനിധിയും കായിക, യുവജന സുപ്രീം കൗൺസിലി​​െൻറ ചെയർമാനുമായ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ, ടീമി​​െൻറ വിജയത്തിൽ ഹമദ്​ രാജാവിനെ അഭിനന്ദനം അറിയിച്ചു.

ബഹ്​റൈൻ ടീമി​​െൻറ ഉജ്ജ്വല വിജയം ബഹ്​റൈൻ കായികമേഖലയുടെ സുവർണ്ണകാലത്തി​നെ സൂചിപ്പിക്കുന്നതായും കായിക രംഗത്തിന്​ സർവ്വ പ്രോത്​സാഹനം നൽകുന്ന രാജാവിന്​ അഭിമാനിക്കാവുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. മത്​സരം നടന്ന ഇറാഖിൽ നിന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തിയ ദേശീയ ടീമിനെ സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക, യുവജന സുപ്രീം കൗൺസിൽ പ്രഥമ ഡെപ്യൂട്ടി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻറുമായ ശൈഖ്​ ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, യുവജന-കായികകാര്യ മന്ത്രി അയ്​മൻ ബിൻ തൗഫീഖ്​ അൽ മൊയ്യദ്​, എസ്​.സി.വൈ.എസ്​ അസി.സെക്രട്ടറി ജനറൽ ഡോ.അബ്​ദുറഹ്​മാൻ സാദിഖ്​ അസ്​കർ, ബി.ഒ.സി സെക്രട്ടറി ജനറൽ മഹേമ്മദ്​ ഹസൻ അഇ നുസഫ്​, ബഹ്​റൈൻ ഫുട്​ബോൾ അസോസിയേഷൻ പ്രസിഡൻറ്​ ​ൈശഖ്​ അലി ബിൻ ഖലീഫ ആൽ ഖലീഫ എന്നിവർ സ്വീകരണത്തിൽ സംബന്​ധിച്ചു. വിജയം നേടിയ കളിക്കാരെ ​ൈശഖ്​ നാസിർ ഹൃദയംഗമായി അഭിനന്ദിച്ചു. കിരീടം നേടാനായി കളിക്കളത്തിൽ ഇറങ്ങിയ ടീം അംഗങ്ങളുടെ പ്രകടനം അവിസ്​മരണീയവും മികച്ചതുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയത്തിന്​ ആധാരമായ പ്രോത്​സാഹനവും പിന്തുണയും നൽകിയ ശൈഖ്​ നാസിറിന്​ കായിക മന്ത്രി അയ്​മൻ ബിൻ തൗഫീഖ്​ അൽ മൊയ്യദ്​ നന്ദി അറിയിച്ചു. പിന്തുണക്കും അഭിനന്ദനങ്ങൾക്കും ടീം കാപ്​ടൻ സയിദ്​ മൊഹമ്മദ്​ ജാഫർ നന്ദി ​പ്രകാശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - bahrain-gulf news
Next Story