ബഹ്റൈനിൽ നിറപ്പകിട്ടാർന്ന ഖര്‍ഖാഊന്‍ ആഘോഷം തുടങ്ങി
text_fieldsമനാമ: ബഹ്റൈന്‍ പാരമ്പര്യ-സാംസ്കാരിക അതോറിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഖര്‍ഖാഊ ന്‍ ആഘോഷം ആരംഭിച്ചു. റമദാൻ 15 നെ വരവേൽക്കുന്നതിെൻറ മുന്നോടിയായി മൂന്ന് ദിവസങ്ങളിലായാണ് ഇൗ പരമ്പരാഗത ആഘോ ഷം നടക്കുന്നത്. പാരമ്പര്യത്തെ മറക്കരുത് എന്നുള്ള അർഥത്തിൽ നൻമകളെ വാഴ്ത്തിപ്പാടി കുട്ടികളുടെ സംഘങ്ങൾ വാദ് യങ്ങളുമായി വീടുകൾ കയറിയിറങ്ങുകയും വീട്ടുകാർ കുട്ടികൾക്ക് മധുരം നൽകുകയും ചെയ്യും.
ഇന്നലെ ബഹ്റൈന്‍ ഫോര്‍ട്ട് മ്യൂസിയത്തില്‍ രാത്രി ഒമ്പതിന് ഖര്‍ഖാഊന്‍ ആഘോഷം നടന്നു. ഇന്ന് രാത്രി ഒമ്പതിന് ബാബുല്‍ ബഹ്റൈനിലായിരിക്കും ആഘോഷങ്ങള്‍. ഞായറാഴ്ച ദോഹത് അറാദ് പാര്‍ക്കിന് സമീപമുള്ള സ്റ്റുഡിയോ 244 ല്‍ വിവിധ പരിപാടികളോടെ ഖര്‍ഖാഊന്‍ ആഘോഷങ്ങള്‍ നടക്കും. ഖര്‍ഖാഊന്‍ ആഘോഷവുമായി എത്തിച്ചേരുന്ന കുട്ടികളെ ഒാരോ വീടുകളിലും മധുരവും വസ്ത്രവും കളിപ്പാട്ടവും നൽകിയാണ് വീട്ടുകാർ വരവേൽക്കുന്നത്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ സൂഖുകളിലും കടകളിലും ഇതിനായുള്ള സാധനങ്ങളുടെ വിൽപ്പന തകൃതിയായിരുന്നു. കുട്ടികളും കുടുംബാംഗങ്ങളും സാധനങ്ങൾ വാങ്ങാൻ പാതിരാത്രിവരെ എത്തുന്നുണ്ടായിരുന്നു.
അത്തിപ്പഴവും പിസ്തയും ഇൗന്തപ്പഴവും മിഠായികളും എല്ലാമടങ്ങിയ നിറപ്പകിട്ടാർന്ന സമ്മാനങ്ങൾ ഖര്‍ഖാഊന്‍ ആഘോഷിക്കുന്ന കുട്ടികളുടെ ഉത്സാഹവും വർധിപ്പിക്കും. ഒപ്പം ആ ഖര്‍ഖാഊന്‍ രാത്രികളുടെ മനോഹാരിതയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)