ബഹ്റൈന്‍ മന്ത്രിസഭ യോഗം: ഫോര്‍മുല വണ്‍ മത്സര ഒരുക്കങ്ങള്‍ വിലയിരുത്തി
text_fieldsമനാമ: ഫോര്‍മുല വണ്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭ യോ ഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫയുടെ അധ്യക്ഷത യില്‍ ഗുദൈബിയ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് മാര്‍ച്ച് 28 മുതല്‍ 31വരെ ബഹ്റൈന്‍ ഇൻറര്‍നാ ഷനല്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന മത്സരങ്ങൾ ചർച്ചചെയ്തത്. എല്ലാ മന്ത്രാലയങ്ങളും സ ര്‍ക്കാര്‍ അതോറിറ്റികളും എഫ് വണ്‍ മത്സരം വിജയിപ്പിക്കുന്നതിനാവശ്യമായ സഹായസഹക രണങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ഇതിെൻറ വിജയകരമായ നടത്തിപ് പ് ബഹ്റൈെൻറ പേരും പ്രശസ്തിയും അടയാളപ്പെടുത്തുമെന്നും കാബിനറ്റ് അഭിപ്രായപ്പെടുത്തി . രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ തുര്ക്കുെമനിസ്താന് സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് വിലയിരുത്തി. ഇരുരാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ചചെയ്യുകയും ചേംബര്‍ ഓഫ് േകാമേഴ്സുകള് തമ്മില്‍ സഹകരണക്കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. കരാറിലൊപ്പുവെച്ച കാര്യങ്ങളില്‍ തുടര്‍പ്രവര്‍ത്തനത്തിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
‘കിങ് ഹമദ് യുനെസ്കോ അവാര്‍ഡ് ഫോര്‍ യൂസിങ് ടെക്നോളജി ഇന്‍ എജുക്കേഷന്‍’ ഭാവി വിദ്യാഭ്യാസ പദ്ധതികളെ ശക്തിപ്പെടുത്താനുതകുമെന്ന് കാബിനറ്റ് വിലയിരുത്തി. വിദ്യാഭ്യാസ രംഗത്ത് ബഹ്റൈെന അന്താരാഷട്രതലത്തില്‍ ശ്രദ്ധേയമാക്കാന്‍ ഇതുപകരിക്കുമെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എണ്ണ-പ്രകൃതി വാതക മേഖലയില്‍ കാര്യമായ ഉണര്‍വുണ്ടാക്കാന്‍ മിഡിലീസ്റ്റ് എക്സിബിഷന് ഫോര്‍ ഗ്യാസ് ആൻഡ് ഓയില്‍- 2019 വഴി സാധ്യമായതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ രക്ഷാധികാരത്തില്‍ നടന്ന 21ാമത് എക്സിബിഷന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. എണ്ണ പര്യവേക്ഷണ മേഖലയിലെ പുത്തന്‍ പ്രവണതകള്‍ പരിചയപ്പെടുത്താന്‍ ഇത് കാരണമാകുമെന്നും വിലയിരുത്തി. ഹമദ് ടൗണ്‍ സ്കൂളില്‍ നടന്ന സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താന്‍ പ്രധാനമന്ത്രി ഉത്തരവിട്ടു.
ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല് ഖലീഫയുടെ നേതൃത്വത്തിൽ ഇതിനായി ഉന്നതതല സമിതി രൂപവത്കരിച്ചു. സ്കൂളിെൻറ അന്തരീക്ഷത്തിന് നിരക്കാത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നതിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കും. ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ മന്ത്രി, നീതിന്യായ ഇസ്ലാമിക കാര്യ ഒൗഖാഫ് മന്ത്രി, തൊഴിൽ-സാമൂഹിക ക്ഷേമകാര്യ മന്ത്രി, പാര്‍ലമെൻററികാര്യ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരാണ് സമിതി അംഗങ്ങള്‍.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കാനും തീരുമാനിച്ചു. ചൈനീസ് യൂനിവേഴ്സിറ്റികളില്‍ നിന്ന് മെഡിസിന് പഠനം കഴിഞ്ഞിറങ്ങുന്ന ബിരുദധാരികളുടെ പ്രശ്നം പഠിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസപരിശീലന ഉന്നതാധികാര സമിതിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇത്തരം ബിരുദധാരികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അംഗീകരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് സമിതി സമര്‍പ്പിക്കേണ്ടത്. സനാബിസിെൻറ വിവിധ പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ സന്ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ അവിടെയുള്ള സ്വദേശികളുടെ പാര്‍പ്പിട പ്രശ്നത്തിന് പരിഹാരം കാണാന്‍ നിര്‍ദേശിച്ചു.
പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രാലയം, പാര്‍പ്പിട മന്ത്രാലയം എന്നിവ ഇതുസംബന്ധിച്ച് പഠനം നടത്തും. പുതുതായി പഠനം കഴിഞ്ഞിറങ്ങിയ സ്വദേശികളായ 240 ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പദ്ധതി തയാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. രണ്ടു വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് നിര്‍ദേശമുള്ളത്. വിവിധ ഹെൽത്ത് സെൻററുകളിലും പൊതു, സ്വകാര്യ ആശുപത്രികളിലും ഇവര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പരിശീലന പരിപാടികള്‍ നല്‍കുന്നതിനാണ് തീരുമാനം. ‘തംകീനു’മായി സഹകരിച്ച് ആവശ്യമായ പരിശീലന പരിപാടികള്‍ നല്‍കും.
വാണിജ്യവ്യവസായ ടൂറിസം മന്ത്രാലയവും അന്താരാഷ്ട്ര വ്യാപാരകേന്ദ്രവും തമ്മില്‍ സഹകരിക്കുന്നതിന് കാബിനറ്റ് അംഗീകാരം നല്കി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും അനുയോജ്യമായ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സഹകരണം. പരിസ്ഥിതി ഉന്നതാധികാര കൗണ്‍സിലും സൗദി പരിസ്ഥിതി അതോറിറ്റിയുമായി സഹകരിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നല്കി. കാബിനറ്റ് യോഗതീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
