10 ദശലക്ഷം ഡോളർ സഹായം: ബഹ്‌റൈന് കരുത്താകും
text_fieldsമനാമ: ബഹ്‌റൈന് സൗദി അറേബ്യ, യു എ ഇ, കുവൈത്ത് എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച 10 ബില്യൺ യുഎസ് ഡോളർ ധനസഹായ കരാറിൽ ഒപ്പുവച്ച
തോടെ പൊതുകടം തീർക്കാനും ബജറ്റ് കമ്മി കുറക്കാനും ബഹ്‌റൈന് സഹായകമാകും. അഞ്ചുവര്‍ഷം കൊണ്ടാണ് ഇൗ തുക ബഹ്‌റൈന് ലഭിക്കുക. ഇൗ സഹായത്തിലൂടെ രാജ്യത്തിെൻറ ബജറ്റ് കമ്മി 2022 നുള്ളിൽ ഇല്ലാതാക്കാനും സമ്പദ് വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരാനും കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ ജൂണിലാണ് ബഹ്റൈനെ സഹായിക്കാൻ ബൃഹത് പദ്ധതി രൂപവത്കരിക്കുമെന്ന് കുവൈത്തും സൗദിയും യു.എ.ഇയും പ്രഖ്യാപിച്ചത്. കരാറില്‍ ഒപ്പിട്ടതിന് പിറകെ ആറിന സാമ്പത്തിക കര്‍മപരിപാടികള്‍ ധനമന്ത്രാലയം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗവൺമെൻറ് ചെലവുകൾ കുറക്കുക എന്നതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടി. വൈദ്യുതി ജല അതോറിറ്റി ചെലവ് കുറക്കുകയും ഇതിൽപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ഇഷ്ടത്തിന് അനുസരിച്ച് ആനുകൂല്ല്യങ്ങൾ നേടിക്കൊണ്ട് സ്വയം വിരമിക്കാനുള്ള അനുവാദം നൽകൽ, സാമ്പത്തിക സഹായം അർഹർക്ക് മാത്രം നൽകുക, എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്നിങ്ങനെയുള്ള സുപ്രധാന തീരുമാനങ്ങൾ ഇതിൽപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
