Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍ സമൂഹത്തി​െൻറ...

ബഹ്റൈന്‍ സമൂഹത്തി​െൻറ കരുത്ത് സന്തുലിത സംസ്​കാരം-കിരീടാവകാശി

text_fields
bookmark_border
ബഹ്റൈന്‍ സമൂഹത്തി​െൻറ കരുത്ത് സന്തുലിത സംസ്​കാരം-കിരീടാവകാശി
cancel

മനാമ: ബഹ്റൈൻ സമൂഹത്തി​​​െൻറ കരുത്ത് സന്തുലിത രീതിയിലധിഷ്​ഠിധമായ സംസ്​കാരമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി.  ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയുടെ റമദാൻ മജ്​ലിസ്​ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്​ലാം പഠിപ്പിക്കുന്ന മഹത്തായ സഹിഷ്​ണുതയും അതുയര്‍ത്തിപ്പിടിക്കുന്ന സന്തുലിത സമീപനവുമാണ് ബഹ്റൈന്‍ ജനതയെ വേറിട്ട് നിര്‍ത്തുന്നത്. 

ജനങ്ങളുടെ ഐക്യവും  ഭരണാധികാരികളോടുള്ള കൂറും സുവിദിതവും മാതൃകാപരവുമാണ്. സന്തുലിത സമീപനവും വിട്ടുവീഴ്ച്ചയും ബഹ്റൈ​​​െൻറ പാരമ്പര്യവും സംസ്​കാരവുമാണ്. പൂർവികര്‍ കാണിച്ച മഹിതമായ ആ മാതൃകയിലൂടെ തന്നെയാണ് ഇന്നത്തെ തലമുറയും മുന്നോട്ട് പോവുന്നത്. മജ്​ലിസ്​ സന്ദര്‍ശിക്കാനത്തെിയ കിരീടാവകാശിക്ക് ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ പ്രത്യേകം നന്ദി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story