ഫലസ്തീൻ ജനതയുടെ സുരക്ഷക്കായി അന്താരാഷ്ട്ര സമൂഹം ഇടപെടണം-ബഹ്ൈറൻ
text_fieldsമനാമ: കെയ്റോയിൽ നടക്കുന്ന കൗൺസിൽ ഒാഫ് അറബ് ലീഗിെൻറ നേതൃത്വത്തിലുള്ള വിദേശകാര്യമാരുടെ അസാധാരണമായ സമ്മേളനത്തിെൻറ ഭാഗമായുള്ള സെഷനിൽ പെങ്കടുത്തു. ഫലസ്തീൻ വികസനകാഴ്ച്ചപ്പാടിനെ അടിസ്ഥാനമാക്കിയുള്ളതാണ് യോഗം. ഇസ്രയേലി അധിനിവേശ സൈന്യം ഫലസ്തീൻ ജനവിഭാഗത്തിനെ ലക്ഷ്യം വച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അടിയന്തിര സ്വഭാവമുള്ള വിഷയം ചർച്ച ചെയ്യാൻ ഇത്തരമൊരു യോഗം വിളിച്ചുകൂട്ടിയ സഹോദര രാജ്യമായ സൗദി അറബ്യേക്ക് ചർച്ചയിൽ പെങ്കടുത്ത ബഹ്റൈൻ വിദേശകാര്യ മന്ത്രി ൈശഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ നന്ദി അറിയിച്ചു.
ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പുന:സ്ഥാപിക്കാനുള്ള പോരാട്ടങ്ങൾ നടത്തുകയും നിയമാനുസൃതമുള്ള രീതിയിൽ പ്രവർത്തിക്കുന്നവർക്കും എതിരെയാണ് അന്യായമായ കൂട്ടക്കൊലകൾ നടക്കുന്നത്. ഫലസ്തീൻ ഒരു രാഷ്ട്രീയ പ്രശ്നം കൂടിയാണ്. ഫലസ്തീൻ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഐക്യരാഷ്ട്രസഭ ഇടപെട്ട് ഫലസ്തീൻ ജനതക്ക് എല്ലാ അവകാശങ്ങളും ലഭിക്കാനുമുള്ള നടപടി സ്വീകരിക്കുകയും വേണമെന്ന് ബഹ്റൈൻ മന്ത്രി വ്യക്തമാക്കി.
ഇസ്രയേൽ ആക്രമണങ്ങളെ തടയാൻ അന്താരാഷ്ട്ര സമൂഹവും െഎക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്താരാഷ്ട്ര സമൂഹം പാലസ്തീനിയൻ ജനതയ്ക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേലിെൻറ തലസ്ഥാനമായി ജറുസലം അംഗീകരിച്ച അമേരിക്കയുടെ തീരുമാനത്തെ അറബ്ലീഗ് വിദേശകാര്യ മന്ത്രിാരുടെ സമ്മേളനം തള്ളിപ്പറയുകയും, ചെയ്തു. ഇത്തരമൊരു കാര്യംഅന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അപകടകരമായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാക്കിയിരിക്കുകയാണന്നും യോഗം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
