Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ഗൾഫ്​ ഷീൽഡ്​ ഒന്നി’ൽ...

‘ഗൾഫ്​ ഷീൽഡ്​ ഒന്നി’ൽ പ​െങ്കടുക്കാൻ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ കർമസേനയും

text_fields
bookmark_border
‘ഗൾഫ്​ ഷീൽഡ്​ ഒന്നി’ൽ പ​െങ്കടുക്കാൻ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ കർമസേനയും
cancel

മനാമ: സൗദി അറേബ്യയുടെ പൗരസ്​ത്യമേഖലയിൽ സൗദിയുമായി സഹകരിച്ചുള്ള സൈനിക പരിശീലനത്തി​​​െൻറ ഭാഗമായുള്ള ‘ഗൾഫ്​ ഷീൽഡ്​ ഒന്നി’ൽ പ​െങ്കടുക്കാൻ ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​ കർമ്മസേന യാത്രതിരിച്ചു. മേഖലയിലെ ഏറ്റവും ശക്തമായ സൈനിക അഭ്യാസവും സൈനികരുടെ കൂട്ടായ്​മയുമാണ്​ നടക്കുന്നത്​. ഇതിൽ 23 ഒാളം സൗഹൃദ രാജ്യങ്ങളാണ്​ പങ്കാളികളാകുന്നത്​. സൈനിക സജ്ജവും പ്രവർത്തന നിരതവുമായ കർമ്മസേന ഇതി​​​െൻറ ഭാഗമായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയശേഷമാണ്​ യാത്രതിരിച്ചത്​. 

ഗൾഫ് കോപറേഷൻ കൗൺസിലിൽ (ജിസിസി) ഉൾപ്പെടെയുള്ള അറബ്, ഇസ്​ലാമിക്, സൗഹൃദ രാജ്യങ്ങളാണ്​ ഇൗ സൈനിക കൂട്ടായ്​മയിൽ സംബന്​ധിക്കുന്നത്​. മേഖലയിൽ ഇത്തരത്തിലുള്ള ഏറ്റവും വലിയ സംയുക്ത സൈനിക സന്നദ്ധസേവനമാണ്​‘ഗൾഫ്​ ഷീൽഡ്​ ഒന്ന്​.  
ഏറ്റവും പുതിയ സൈനിക സംവിധാനങ്ങളുടെ ഉപയോഗവും അതി​​​െൻറ ഭാഗമായുള്ള മികച്ച പങ്കാളിത്തവും ഇൗ സൈനിക അഭ്യാസപ്രകടനത്തെ വിത്യസ്​തമാക്കുന്നുണ്ട്​. ലോകത്തിലെ ഏറ്റവും ശക്തമായ 10 രാജ്യങ്ങളിൽ ഉൾപ്പെടുന്ന നാലുരാജ്യങ്ങളുടെ സൈനികരും ഇതിൽ ഭാഗമാകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story