Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവാർത്താപ്രക്ഷേപണ...

വാർത്താപ്രക്ഷേപണ  അടിസ്ഥാന സൗകര്യം:   യു.എൻ പട്ടികയിൽ ബഹ്​റൈൻ നാലാം സ്ഥാനത്ത്​

text_fields
bookmark_border
വാർത്താപ്രക്ഷേപണ  അടിസ്ഥാന സൗകര്യം:   യു.എൻ പട്ടികയിൽ ബഹ്​റൈൻ നാലാം സ്ഥാനത്ത്​
cancel

മനാമ: വാർത്താപ്രക്ഷേപണ രംഗത്തുള്ള അടിസ്ഥാന സൗകര്യങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ യു.എന്നി​​െൻറ പട്ടികയിൽ നാലാം സ്ഥാനത്തേക്ക്​ ബഹ്​റൈൻ ഉയർത്തപ്പെട്ടു. ഇ-ഗവൺമ​െൻറി​​െൻറ  ഡവലപ്മ​െൻറ് ഇൻഡക്​സ്​ (ഇ.ജി.ഡി.ഐ) പ്രസിദ്ധീകരിച്ച യു.എൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരം ബഹ്​റൈൻ 11ാം സ്ഥാനത്തായിരുന്നു. ബഹ്​റൈ​​െൻറ നേട്ടം വിലമതിക്കാനാകാത്തതാണെന്നും വാർത്താവിനിമയ രംഗത്തിനും വികസന മേഖലയിലുമുള്ള മികച്ച കുതിച്ചുചാട്ടമാണെന്നും ടെലികമ്യൂണിക്കേഷൻ, ഗതാഗത മന്ത്രി എഞ്ചിനീയർ  കമാൽ ബിൻ അഹ്​മദ്​ മുഹമ്മദ്​ പ്രസ്​താവനയിൽ പറഞ്ഞു. 

ഇത്തരമൊരു വികസനം യാഥാർഥ്യമായതി​​െൻറ പിന്നിൽ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ വികസന കാഴ്​ചപ്പാടുകളാണുള്ളത്​. 
ഇൗ നേട്ടം കൈവരിച്ചതിന്​ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരുടെ കാഴ്​ചപ്പാടുകളും കാരണമായി. 

ഇൻറർനെറ്റ് ഉപയോഗ നിരക്ക്, നിശ്​ചിത ലൈനുകൾ, ബ്രോഡ്​ബാൻറ്​ ​സേവനം എന്നിവ വിശകലനം ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വാർത്താവിനിമയ വിവരസ​​േങ്കതങ്ങളിലൊന്നാണ്​ ടി.ടി.​െഎ എന്നും മന്ത്രി പറഞ്ഞു. മൊബൈൽ ഫോൺ പ്രചരണത്തിൽ ബഹ്​റൈന്​ രണ്ടാമതും എത്തിയിട്ടുണ്ട്​. മൊബൈല്‍ സേവന ശൃംഖലാ വ്യാപനത്തിലും രണ്ടാം സ്ഥാനമുണ്ട്. ഇന്‍െറര്‍നെറ്റ് ഉപയോഗത്തില്‍ നാലാം സ്ഥാനവും രാജ്യത്തിനുണ്ട്. ഐ.ടി, മൊബൈല്‍ രംഗത്ത് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും ബഹ്റൈന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news
Next Story