Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ബഹ്റൈന്‍...

‘ബഹ്റൈന്‍ ബെ’പദ്ധതിയുടെ പുരോഗതി വിലയിരുത്തി

text_fields
bookmark_border
‘ബഹ്റൈന്‍ ബെ’പദ്ധതിയുടെ പുരോഗതി വിലയിരുത്തി
cancel

മനാമ: ‘ബഹ്റൈന്‍ ബെ’ പദ്ധതിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉപപ്രധാനമന്ത്രിയും ‘ഡെവലപ്മ​​െൻറ്​ ആൻറ്​ ഇന്‍ഫ് രാസ്​ട്രക്​ചര്‍ മിനിസ്​റ്റീരിയല്‍ കമ്മിറ്റി’ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ അബ്​ദുല്ല ആല്‍ ഖലീഫയും സംഘവും കഴിഞ്ഞ ദിവസം വിലയിരുത്തി. മനാമ വടക്കു ഭാഗത്തുള്ള സമുദ്ര തീരത്താണ് പദ്ധതി പുരോഗമിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസം ആര്‍ജിക്കുന്നതിനും രാജ്യത്തി​​​െൻറ വികസനം സാധ്യമാക്കുന്നതിനും പദ്ധതി വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ മേഖല രാജ്യത്തി​​​െൻറ വളര്‍ച്ചയിലും വികസനത്തിലും വലിയ പങ്കാണ് വഹിക്കുന്നത്.

മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് മുഖ്യ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപപ്രധാനമന്ത്രിയോടൊപ്പം പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രി ഇസാം ബിന്‍ അബ്​ദുല്ല ഖലഫ്, ‘അര്‍കാപിറ്റ’ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ആതിഫ് അഹ്​മദ് അബ്​ദുല്‍ മലിക് എന്നിവരുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - bahrain-gulf news-malayalam news
Next Story