സൗദിക്ക് ബഹ്റൈെൻറ പൂർണ്ണപിന്തുണ
text_fieldsമനാമ: സൗദി അറേബ്യക്കെതിരെയുള്ള മാധ്യമ പ്രചാരവേലയെ മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. ഗുദൈബിയ പാലസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫ അധ്യക്ഷനായിരുന്നു. ചില സാമൂഹിക മാധ്യമങ്ങള്‍ വഴി സൗദിക്കെതിരെ നടത്തുന്ന നീക്കം അംഗീകരിക്കാന്‍ കഴിയില്ല. തെറ്റായ പ്രചാരണങ്ങളാണ് ഇവ നടത്തിക്കൊണ്ടിരിക്കുന്നത്. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും വഴി സൗദിയെ തകര്‍ക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്. കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിെൻറ നേതൃത്വത്തിലുള്ള ഭരണകൂടത്തിനും രാജ്യത്തിനും ജനങ്ങള്‍ക്കും ഒപ്പമാണ് ബഹ്റൈന്‍ നിലകൊള്ളുന്നത്.
സൗദി പിന്തുടരുന്ന ഇസ്ലാമിക മൂല്യങ്ങളും പാരമ്പര്യങ്ങളും അതേപടി മുന്നോട്ട് പോകുന്നതില്‍ അസ്വസ്ഥപ്പെടുന്ന പലരുമുണ്ട്. മുസ്ലീങ്ങളുടെ ഖിബ്ലയും ദൈവിക വെളിപാടിെൻറ കേന്ദ്രവും സുരക്ഷയും സമാധാനവും നിലനില്‍ക്കുന്ന അന്തരീക്ഷവും അറബ്-ഇസ്ലാമിക സമൂഹത്തിന് ആശാ കേന്ദ്രവുമായാണ് സൗദി നിലനില്‍ക്കുന്നത്. സ്വന്തം ജനതയുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനും രാജ്യത്ത് സമാധാനം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ അഭംഗുരം തുടരാനും സൗദിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി ഭരണാധികാരി സല്മാന് രാജാവിെൻറ രക്ഷാധികാരത്തില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ ഇനീഷ്യേറ്റീവ് ഫോറത്തില്‍ പങ്കെടുക്കുന്നതിന് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നത തല പ്രതിനിധി സംഘം രൂപവത്കരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്കി. സൗദി കിരീടാവകാശി മുഹമ്മദ് പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ആല് സുഊദിെൻറ അധ്യക്ഷതയിലായിരിക്കും ഫോറം. മനുഷ്യ വിഭവ മൂലധന സൂചികയില്‍ ലോകത്തിലെ 157 രാഷ്ട്രങ്ങളില്‍ ബഹ്റൈന്‍ 47 ാമതും അറബ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനവും ലഭിച്ചത് സ്വാഗതം ചെയ്തു. ലോക ബാങ്ക് നടത്തിയ പഠന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തിലാണ് ബഹ്റൈന്‍ നേട്ടം കൈവരിക്കാനായത്.
ഇന്തോനേഷ്യയില്‍ നടന്ന ലോക ബാങ്കിെൻറയും അന്താരാഷ്ട്ര നാണയ നിധിയുടെയും ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. മനുഷ്യ വിഭവ ശേഷിയില്‍ നിക്ഷേപം നടത്താനും അവരുടെ കഴിവുകള്‍ വളര്‍ത്തുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും ബഹ്റൈന്‍ നല്കുന്ന പ്രാധാന്യത്തെ കാബിനറ്റ് എടുത്തു പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ മികച്ച സേവനം നല്‍കുന്നതിെൻറ കൂടി ഫലമാണിതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. യു.എന്നിന് കീഴിലുള്ള മനുഷ്യാവകാശ സമിതിയില്‍ ബഹ്റൈന്‍ അംഗത്വം ലഭിച്ചതിനെയും കാബിനറ്റ് സ്വാഗതം ചെയ്തു. മനുഷ്യാവകാശ സംരക്ഷണ രംഗത്ത് ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ഇതിന് നിമിത്തമായതായും വിലയിരുത്തി. വിദേശ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ പരിശോധന നടത്താനും സുരക്ഷ ഉറപ്പാക്കാനും പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് കെട്ടിടങ്ങളുള്ളതെന്നും താമസക്കാരുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ളതല്ല അവയെന്നും ഉറപ്പാക്കാനാണ് നിര്‍ദേശം. കഴിഞ്ഞയാഴ്ച മനാമയില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിെൻറ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം എന്നിവ സഹകരിച്ച് ഇതിനുള്ള നീക്കങ്ങള്‍ നടത്തും. കെട്ടിടം തകര്‍ന്ന് വീണ സംഭവത്തെക്കുറിച്ച റിപ്പോര്‍ട്ടും സഭ ചര്‍ച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
