Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജ്യത്ത്​ വേനൽ...

രാജ്യത്ത്​ വേനൽ കനക്കുന്നു; ആശങ്കകളും..

text_fields
bookmark_border
രാജ്യത്ത്​ വേനൽ കനക്കുന്നു; ആശങ്കകളും..
cancel
camera_alt???????????? ???????????? ???? ??????? ??????? ?????? ????????? ??????? ???????? ??????????? ?????????: ??? ?????????

​മനാമ: രാജ്യത്ത്​ വേനൽ കടുക്കുന്നു. ഇൗ വർഷം അൽപം വൈകിയാണ്​ എത്തിയതെങ്കിലും വേനൽ പെ​െട്ടന്നാണ്​ ‘തനിസ്വഭാവം’ കാട്ടാൻ തുടങ്ങിയത്​. മേയ്​ പകുതിയും കഴിഞ്ഞാണ്​ വേനൽ എത്തിയത്​. എന്നാൽ പെ​െട്ടന്നുതന്നെ ചൂടി​​െൻറ അളവ്​ കൂടി. ആ ഗോള കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ്​ ഗൾഫ്​ രാജ്യങ്ങളിലും ഇൗ വർഷം വേനൽ വൈകിയെത്താൻ കാരണമായത്​. വർഷങ്ങൾക്കുമുമ്പ്​ ഏപ്രിൽ മുതലായിരുന്നു വേനൽ എത്തിയിരുന്നത്​. കാലാവസ്ഥയുടെ പതിവ്​ തെറ്റുന്നത്​ അടുത്തകാലത്ത്​ തുടർച്ചയാണ്​. ഇ​േപ്പാൾ രാജ്യത്ത്​ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ താപനില 43 ഡിഗ്രി സെൽഷ്യസാണ്​. എന്നാൽ രാജ്യത്തി​​െൻറ ചില ഭാഗങ്ങളിൽ ഇതിലും കൂടുതൽ രേഖപ്പെടുത്തപ്പെട്ടതായി വിവരങ്ങളുണ്ട്​. ഹുമിഡിറ്റി 75 ശതമാനംവരെ ഉയർന്നിട്ടുണ്ട്​.

പ്രവാസികൾക്കിടയിൽ എവിടെയും ഉയരുന്ന ചൂടാണ്​ സംസാരവിഷയം. മേയ്​ മാസത്തിൽ നാട്ടിലും അമിതമായ ചൂടായിരുന്നതിനാൽ നാട്ടിലെ ചൂടിനെക്കുറിച്ചുള്ള ഉത്​കണ്​ഠകളും പ്രവാസി മലയാളികൾ പങ്കുവെച്ചിരുന്നു. എന്നാൽ കാലവർഷം പെയ്യാൻ തുടങ്ങിയതോടെ ചൂടിന്​ കുറച്ച്​ ശമനമുണ്ടെന്ന നാട്ടിൽനിന്നുള്ള വിവരങ്ങളും മലയാളി സദസുകളിൽ പങ്കുവെക്കപ്പെടുന്നുണ്ട്​. എന്നാൽ മഴ ക​ഴിഞ്ഞ നേരമുള്ള സമയങ്ങളിൽ ചൂട്​ കനക്കുന്നു എന്നാണ്​ കേരളത്തി​​െൻറ പൊതുവായ അവസ്ഥ. ഗൾഫിൽ പുറത്തേക്ക്​ ഇറങ്ങ​ു​േമ്പാൾ മാത്രമാണ്​ ചൂടി​​െൻറ കാഠിന്യം അനുഭവിക്കേണ്ടി വരിക. ഷോപ്പുകളിലും താമസസ്ഥലങ്ങളിലും എയർക്കണ്ടീഷണറി​​െൻറ കുളിർമ്മയുള്ളതിനാൽ ചൂടിൽനിന്നും രക്ഷപ്പെടാൻ കഴിയും. എന്നാൽ കേരളത്തിൽ എയർക്കണ്ടീഷണറുകൾ കുറവായതിനാൽ എവിടെയും ചൂട്​ എന്ന രീതിയി​േലക്ക്​ ആയിരിക്കുന്നു. ഇത്തരത്തിൽ ചൂടി​​െൻറ കടന്നുകയറ്റത്തിനെക്കുറിച്ചുള്ള വർത്തമാനങ്ങൾ മലയാളികളുടെ കൂട്ടായ്​മകളിൽ ഉയരുകയാണ്​. ഇങ്ങനെ പോയാൽ രാജ്യത്ത്​ വരുംമാസങ്ങളിലും ചൂടി​​െൻറ അവസ്ഥ എന്താകും എന്ന ആശങ്കയും ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf nerws
News Summary - bahrain-gulf nerws
Next Story